സമകാലിക മലയാളം ഡെസ്ക്
നമ്മൾ ദിവസവും ഉപയോഗിക്കുന്ന ലഞ്ച് ബോക്സുകൾ എത്ര കഴുകിയാലും പലപ്പോഴും ദുർഗന്ധം ഉണ്ടാകാറുണ്ട്.
പ്രത്യേകിച്ച് മാംസം, മുട്ട, മീൻ, മസാല അടങ്ങിയ ഭക്ഷണങ്ങൾ വച്ചാൽ കഴുകിയ ശേഷവും ദുർഗന്ധം മാറാതെ നിൽക്കാം.
എന്നാൽ വീട്ടിലുള്ള ചില സാധനങ്ങൾ ഉപയോഗിച്ച് വളരെ എളുപ്പത്തിൽ ഈ പ്രശ്നം പരിഹരിക്കാം.
ബേക്കിങ് സോഡ
ദുർഗന്ധം ആഗിരണം ചെയ്യാൻ സഹായിക്കുന്നതാണ് ബേക്കിങ് സോഡ.ഒരു ടേബിൾസ്പൂൺ ബേക്കിങ് സോഡ ലഞ്ച് ബോക്സിൽ ചേർത്ത്. അതിലേക്ക് അല്പം ചൂടുവെള്ളം ഒഴിച്ച് 15-20 മിനിറ്റ് വെക്കുക. ശേഷം നന്നായി കഴുകി ഉണക്കുക.
നാരങ്ങ നീര്
നാരങ്ങയിലെ സിട്രിക് ആസിഡ് ദുർഗന്ധം കുറയ്ക്കാൻ സഹായിക്കും.ഒരു നാരങ്ങ മുറിച്ച് ലഞ്ച് ബോക്സിന്റെ അകത്ത് നന്നായി തേച്ചുപിടിപ്പിക്കുക.10 മിനിറ്റ് വെച്ച ശേഷം കഴുകുക. ഇത് ബോക്സിന് ഒരു ഫ്രഷ് സുഗന്ധവും നൽകും.
വിനാഗിരി
വിനാഗിരി ചീത്ത മണം ഇല്ലാതാക്കാനും ബാക്ടീരിയ കുറയ്ക്കാനും സഹായിക്കും. വിനാഗിരിയും വെള്ളവും തുല്ല്യ അളവിവ്‍ എടുത്ത് ലഞ്ച് ബോക്സിൽ ഒഴിക്കുക.15 മിനിറ്റ് വെച്ച് പിന്നീട് കഴുകുക.
സൂര്യപ്രകാശത്തിൽ ഉണക്കുക
കഴുകിയ ശേഷം ലഞ്ച് ബോക്സ് പൂർണമായി ഉണക്കാതെ അടച്ചുവെച്ചാൽ ദുർഗന്ധം കൂടാം.കഴുകിയ ശേഷം തുറന്ന നിലയിൽ സൂര്യപ്രകാശത്തിൽ കുറച്ച് സമയം വെക്കുക.ഇത് ഈർപ്പം കുറച്ച് മണം ഒഴിവാക്കും.
കോഫി പൊടി
ലഞ്ച് ബോക്സിനുള്ളിൽ കുറച്ച് കോഫി പൊടി വിതറിയിടുക. ഇത് ഒരു രാത്രി മുഴുവൻ വെക്കുക. രാവിലെ എടുത്ത് കഴുകുക.
ഉടൻ കഴുകുക
ഭക്ഷണം കഴിച്ച ശേഷം ബോക്സ് മണിക്കൂറുകളോളം അടച്ചുവെക്കരുത്. ഉടൻ സോപ്പും ചൂടുവെള്ളവും ഉപയോഗിച്ച് കഴുകുക.പ്രത്യേകിച്ച് കോണുകളിലും മൂടിയിലും ഭക്ഷണാവശിഷ്ടങ്ങൾ ഉണ്ടോ എന്ന് പരിശോധിക്കുക.
മൂടി തുറന്ന് സൂക്ഷിക്കുക
ലഞ്ച് ബോക്സ് ഉപയോഗിക്കാത്തപ്പോൾ പൂർണമായി അടച്ചുവെക്കാതെ അല്പം തുറന്ന നിലയിൽ സൂക്ഷിക്കുക. ഇത് വായു സഞ്ചാരം ഉണ്ടാക്കി മണം പിടിക്കുന്നത് തടയും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates