സമകാലിക മലയാളം ഡെസ്ക്
30 വയസ് കഴിഞ്ഞ സ്ത്രീകൾക്ക് ശരീരത്തിലും ഹോർമോണുകളിലും പല മാറ്റങ്ങളും സംഭവിക്കുന്ന സമയമാണ്.
ഈ ഘട്ടത്തിൽ ആരോഗ്യം സംരക്ഷിക്കാനും ഊർജം നിലനിർത്താനും അസ്ഥികളുടെ ബലം വർധിപ്പിക്കാനും പോഷകസമൃദ്ധമായ ഭക്ഷണം വളരെ പ്രധാനമാണ്.
ചില പ്രത്യേക സൂപ്പർഫുഡുകൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് പ്രതിരോധശേഷി മെച്ചപ്പെടുത്താനും ഹൃദയാരോഗ്യം സംരക്ഷിക്കാനും ഭാരം നിയന്ത്രിക്കാനും സഹായിക്കും.
ചീര
മുപ്പതു കഴിഞ്ഞാല്‍ സ്ത്രീകളുടെ ചര്‍മത്തിന്‍റെയും എല്ലുകളുടെയും ആരോഗ്യം കുറയാം. അയൺ, ഫോളേറ്റ്, വിറ്റാമിൻ എ, സി തുടങ്ങിയ അവശ്യ പോഷകൾ അടങ്ങിയ ഒന്നാണ് ചീര. ഇത് ചർമത്തിന്റെയും മുടിയുടെയും എല്ലുകളുടെയും ആരോഗ്യം സംരക്ഷിക്കാൻ സഹായിക്കും.
മീൻ
മത്തി, ചൂര പോലുള്ള കൊഴുപ്പടങ്ങിയ മീനുകളിൽ അടങ്ങിയ ഒമേഗ-3 ഫാറ്റി ആസിഡ് നിങ്ങളുടെ രക്തസമ്മര്‍ദവും ശരീര വീക്കവും കുറച്ച് ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു. കൂടാതെ പേശികൾക്കും എല്ലുകളുടെ ആരോഗ്യത്തിനും ആവശ്യമായ വിറ്റാമിൻ ഡിയും ഉയർന്ന അളവിൽ പ്രോട്ടീനും ഇത്തരം മീനിൽ അടങ്ങിയിട്ടുണ്ട്.
നെല്ലിക്ക
വിറ്റാമിൻ സിയുടെയും ആന്റി-ഓക്സിഡന്റുകളും ഉയർന്ന തോതിൽ അടങ്ങിയ സൂപ്പർ ഫുഡ് ആണ് നെല്ലിക്ക. ഇത് രോഗപ്രതിരോധ ശേഷി, ദഹനം എന്നിവ മെച്ചപ്പെടുത്താൻ സഹായിക്കുന്നു. കൂടാതെ മുടിയുടെയും ചർമത്തിന്റെയും ആരോഗ്യം വർധിപ്പിക്കും.
പപ്പായ
വിറ്റാമിൻ ഡി, സി, എ കൂടാതെ നാരുകളും നിരവധി ആന്റി-ഓക്സിഡന്റുകളും അടങ്ങിയ ഒരു സൂപ്പർ ഫുഡ് ആണ് പപ്പായ. ഇത് രോഗപ്രതിരോധ ശേഷി വർധിപ്പിക്കാനും ദഹനം മെച്ചപ്പെടുത്താനും ചർമത്തിന്റെ ആരോഗ്യം നിലനിർത്താനും ഇത് സഹായിക്കും.
അവോക്കാഡോ
അവോക്കാഡോയിൽ അടങ്ങിയ മോണോസാച്ചുറേറ്റഡ് കൊഴുപ്പ് ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും ചീത്ത കൊളസ്ട്രോൾ കുറയ്ക്കാനും സഹായിക്കും. കൂടാതെ ഇവയിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ ഇ, സി, കെ എന്നിവ രോഗപ്രതിരോധ ശേഷി കൂട്ടാനും ചർമത്തിന്റെ ആരോഗ്യം നിലനിർത്താനും സഹായിക്കും.
മാതളം
മുപ്പതു വയസുകഴിഞ്ഞ സ്ത്രീകൾ മാതളനാരങ്ങ ഡയറ്റിൽ ചേർക്കുന്നത് മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും. ആൻ്റിഓക്‌സിഡൻ്റുകൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവ അടങ്ങിയ മാതളനാരങ്ങ ശരീരവീക്കം കുറച്ച് ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും രോഗപ്രതിരോധ ശേഷി കൂട്ടാനും സഹായിക്കും.
വാൽനട്ട്സ്
ഹൃദയത്തിൻ്റെയും തലച്ചോറിൻ്റെയും ആരോഗ്യം മെച്ചപ്പെടുത്തുന്ന ഒമേഗ -3 ഫാറ്റി ആസിഡുകൾ വാൽനട്ടിൽ ധാരാളം അടങ്ങിയിട്ടുണ്ട്. കൂടാതെ ഇവയിൽ ആന്റി-ഇൻഫ്ലമേറ്ററി, ആന്റി-ഓക്സിഡന്റ് സംയുക്തങ്ങളും അടങ്ങിയിട്ടുണ്ട്. ഇത് വിട്ടുമാറാത്ത രോഗങ്ങളുടെ അപകടസാധ്യ കുറയ്ക്കാൻ സഹായിക്കുന്നു.
മധുര കിഴങ്ങ്
ബീറ്റാ കരോട്ടിൻ അടങ്ങിയ മധുരക്കിഴങ്ങ് കണ്ണിൻ്റെ ആരോഗ്യത്തിനും രോഗപ്രതിരോധ ശേഷി വർധിപ്പിക്കാനും സഹായിക്കും. രക്തസമ്മർദ്ദം നിയന്ത്രിക്കാനും ദഹനം മെച്ചപ്പെടുത്താനും ഉപാപചയ ആരോഗ്യത്തെ പിന്തുണയ്ക്കാനും സഹായിക്കുന്ന നാരുകൾ, വിറ്റാമിൻ സി, ബി6, പൊട്ടാസ്യം എന്നിവയും മധുരക്കിളങ്ങിൽ അടങ്ങിയിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates