സമകാലിക മലയാളം ഡെസ്ക്
മധുരക്കിഴങ്ങ്
പേരു പോലെ തന്നെ നല്ല മധുരമുള്ള കിഴങ്ങുകളാണിവ. ബ്രേക്ക്ഫാസ്റ്റ് ആയും വൈകുന്നേരത്തെ സ്നാക്ക് ആയും മധുരക്കിഴങ്ങ് ഡയറ്റിൽ ഉൾപ്പെടുത്തുന്നതു കൊണ്ട് നിരവധി ആരോഗ്യഗുണങ്ങളും ഉണ്ട്.
ചർമ സംരക്ഷണം
നാൽപ്പതു കഴിഞ്ഞാലും ചർമം യുവത്വമുള്ളതാക്കാൻ മധുരക്കിഴങ്ങ് ഡയറ്റിൽ ചേർക്കുന്നത് നല്ലതാണ്. ഇതിൽ അടങ്ങിയിരിക്കുന്ന ബീറ്റാകരോട്ടിന്‍ എന്ന സംയുക്തം ചർമത്തിൽ ചുളിവുകൾ വീഴുന്നത് തടയുകയും ചർമത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യും.
ശരീരഭാരം
ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് ഡയറ്റിൽ ചേർക്കാവുന്ന മികച്ച പോഷകസമൃദ്ധമായ ഭക്ഷണമാണ് മധുരക്കിഴങ്ങ്. കാരണം ഇവയിൽ കലോറി കുറവായതിനാൽ ശരീരഭാരം കൂടുമെന്ന ടെൻഷൻ വേണ്ട.
പ്രമേഹം
മധുരമാണെങ്കിലും പ്രമേഹ രോഗികള്‍ക്ക് ഇവ ധൈര്യമായി കഴിക്കാം. ഇതിന് കുറഞ്ഞ ഗ്ലൈസെമിക് സൂചികയായതു കൊണ്ടു തന്നെ രക്തത്തിലെ പഞ്ചസാരയുടെ അളവു കൂടുമെന്ന ഭയം വേണ്ട. കൂടാതെ ഊര്‍ജ്ജം നിലനിര്‍ത്താനും ഇത് സഹായിക്കും.
ഹൃദയാരോഗ്യം
മധുരക്കിഴങ്ങില്‍ അടങ്ങിയ പൊട്ടാസ്യം രക്തസമ്മര്‍ദം നിയന്ത്രിക്കാന്‍ സഹായിക്കും. ഇത് ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും ഹൃദ്രോഗ സാധ്യത കുറയ്ക്കുകയും ചെയ്യും.
അയേണ്‍
രക്തത്തില്‍ അയേണിന്‍റെ അഭാവം ഉള്ളവര്‍ക്ക് തീര്‍ച്ചയായും ഡയറ്റില്‍ ഉള്‍പ്പെടുത്താവുന്ന ഒന്നാണ് മധുരക്കിഴങ്ങ്. ഇവയില്‍ ധാരാളം അയേണ്‍ അടങ്ങിയിട്ടുണ്ട്. ഇത് അനിമിയ എന്ന അവസ്ഥ തടയുകയും ഊര്‍ജ്ജം നിലനിര്‍ത്താന്‍ സഹായിക്കുകയും ചെയ്യും.
ദഹനം
മധുരക്കിഴങ്ങ് ദഹനം മെച്ചപ്പെടുത്താന്‍ സഹായിക്കും. ഇതില്‍ ധാരാളം നാരുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് ദഹനം മെച്ചപ്പെടുത്തുക മാത്രമല്ല ആരോഗ്യകരമായ ശരീരഭാരം നിലര്‍ത്താനും സഹായിക്കും.