സമകാലിക മലയാളം ഡെസ്ക്
വേനൽക്കാലമായതോടെ പാമ്പുശല്യവും അപകടങ്ങളും മരണവും കൂടുകയാണ്.
ഈ സാഹചര്യത്തിൽ പാമ്പിൻ വിഷത്തെപ്പറ്റിയും മറ്റും മനസ്സിലാക്കേണ്ടത് വളരെ അത്യാവശ്യമാണ്.
പാമ്പുകളിൽ വിഷമുള്ളവയും വിഷമില്ലാത്തവയും ഉണ്ടെങ്കിലും, ഏതു പാമ്പ് കടിച്ചാലും അടിയന്തര വൈദ്യസഹായം തേടേണ്ടത് അത്യന്താപേക്ഷിതമാണ്.
എന്നാൽ കടിച്ചത് ശരിക്കും പാമ്പാണോ എന്ന് പലർക്കും ഉടൻ മനസ്സിലാകാറില്ല.
ചില ലക്ഷണങ്ങൾ ശ്രദ്ധിച്ചാൽ പാമ്പുകടിയാണോ എന്ന് തിരിച്ചറിയാൻ കഴിയും.
കടിച്ച പാമ്പ്, വിഷത്തിന്റെ അളവ്, കടിയേറ്റ വ്യക്തിയുടെ ആരോഗ്യം എന്നിവയനുസരിച്ച് ലക്ഷണങ്ങൾ വ്യത്യാസപ്പെടാം.
പ്രധാന ലക്ഷണങ്ങൾ താഴെ പറയുന്നവയാണ്
കടിയേറ്റ ഭാഗത്ത് കഠിനമായ വേദനയും വീക്കവും.
മുറിവിൽ നിന്നുള്ള രക്തസ്രാവം, പല്ലുകൾ ആഴ്ന്നിറങ്ങിയ പാടുകൾ.
തളർച്ച, പേശികൾ വിറയ്ക്കുക അല്ലെങ്കിൽ കോച്ചിപ്പിടിക്കുക.
കാഴ്ച മങ്ങുക, ശ്വാസതടസ്സം അനുഭവപ്പെടുക.
തലകറക്കം, ഓക്കാനം, ഛർദ്ദി.
വായയ്ക്കുള്ളിൽ ലോഹത്തിന്റെയോ പുതിനയുടെയോ രുചി അനുഭവപ്പെടുക.
അമിതമായ വിയർപ്പും ഉമിനീരും വരിക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates