സമകാലിക മലയാളം ഡെസ്ക്
കരളിലെ കോശങ്ങളിൽ അധിക കൊഴുപ്പ് അടിഞ്ഞുകൂടുന്ന അവസ്ഥയാണ് ഫാറ്റി ലിവർ രോഗം.
പലപ്പോഴും ഇത് നിശബ്ദമാണെങ്കിലും ഇൻഫ്ലമേഷൻ, ഫൈബ്രോസിസ്, സിറോസിസ് അല്ലെങ്കിൽ ലിവർ കാൻസർ എന്നിവയിലേക്ക് നയിച്ചേക്കാം.
ശരീരം കാണിക്കുന്ന ചില ലക്ഷണങ്ങളിലൂടെ ഫാറ്റി ലിവർ തിരിച്ചറിയാനും അതിലൂടെ ഇതിനെ നിയന്ത്രിക്കാനും സാധിക്കും.
ഫാറ്റി ലിവറിന്റെ പ്രധാനപ്പെട്ട ലക്ഷണങ്ങൾ നോക്കാം
അപ്രതീക്ഷിമായ ഭാരം കൂടുന്നതാണ് ആദ്യത്തെ ലക്ഷണം. പ്രത്യേകിച്ച് വയറിന് ചുറ്റും അപ്രതീക്ഷിതമായി ശരീരഭാരം കൂടുന്നത് ഫാറ്റി ലിവർ രോഗത്തിന്റെ ലക്ഷണമാകാം.
രക്തത്തിലെ പഞ്ചസാരയുടെ അളവ് സാധാരണയായി പ്രമേഹത്തിന്റെ ആരംഭത്തെ സൂചിപ്പിക്കുന്നു. എന്നിരുന്നാലും, ഫാറ്റി ലിവറുമായി ബന്ധപ്പെട്ട രോഗങ്ങളുടെ ലക്ഷണം കൂടിയാണ്.
ഇടയ്ക്കിടെ ക്ഷീണം തോന്നുന്നത് സാധാരണമാണെങ്കിലും മതിയായ വിശ്രമം നൽകിയിട്ടും സ്ഥിരമായ ക്ഷീണവും ബലഹീനതയും കരൾ പ്രശ്നങ്ങളെ സൂചിപ്പിക്കുന്നു. കൂടാതെ ഏതെങ്കിലും തകരാറുകൾ അസാധാരണമായി ക്ഷീണം അനുഭവപ്പെടാൻ ഇടയാക്കും.
വയറിന്റെ വലതുവശത്ത് മുകൾ ഭാഗത്ത് വേദനയും ഇൻഫ്ലമേഷനും അനുഭവപ്പെടുന്നത് ഫാറ്റി ലിവർ രോഗത്തെ സൂചിപ്പിക്കാം. അധിക കൊഴുപ്പ് കാരണം കരൾ വീർക്കുമ്പോഴാണ് സാധാരണയായി ഈ അസ്വസ്ഥത ഉണ്ടാകുന്നത്.
ഫാറ്റി ലിവർ രോഗവും ഉയർന്ന കൊളസ്ട്രോളും സാധാരണയായി ഒരുമിച്ച് കാണപ്പെടുന്നു. ഉയർന്ന കൊളസ്ട്രോൾ കരളിന്റെ പ്രവർത്തനത്തെ വഷളാക്കുകയും ഹൃദയ സംബന്ധമായ അസുഖങ്ങൾക്കുള്ള സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യും.
മൂത്രത്തിന്റെയും മലത്തിന്റെയും നിറവ്യത്യാസം കരളിന്റെ പ്രവർത്തനത്തെ തകരാറിലാക്കാം. ബിലിറൂബിൻ അധികമാകുന്നതിന്റെ ഫലമായി ഇരുണ്ട മൂത്രം ഉണ്ടാകാം. അതേസമയം വിളറിയ മലം പിത്തരസത്തിന്റെ അഭാവത്തെ സൂചിപ്പിക്കാം
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates