പ്രതിരോധ ശേഷി കുറവാണെന്ന സംശയമുണ്ടോ? എങ്കിൽ ശ്രദ്ധിക്കാം ഈ ലക്ഷണങ്ങൾ

സമകാലിക മലയാളം ഡെസ്ക്

നമ്മുടെ പ്രതിരോധശേഷിയുടെ കരുത്തിനെ കുറിച്ച് ഓരോരുത്തരും ധാരണയുണ്ടാക്കേണ്ടത് അത്യാവശ്യമാണ്.

Symptoms of low immunity

പ്രതിരോധ സംവിധാനം ശക്തമല്ലെങ്കില്‍ പല തരത്തിലുളള വൈറസുകളും ബാക്ടീരിയകളും ശരീരത്തെ ആക്രമിച്ചു കൊണ്ടേയിരിക്കും.

Symptoms of low immunity

നിപ വൈറസും ഷിഗെല്ല പോലുള്ള പകർച്ചവ്യാധികളും വരുമ്പോൾ അവയെ നേരിടാന്‍ നാം എത്ര മാത്രം തയാറാണെന്ന് കണ്ടെത്താനും ആവശ്യത്തിന് മുന്‍കരുതലുകള്‍ എടുക്കാനും ഇതു വഴി സാധിക്കും.

Symptoms of low immunity

ദുര്‍ബലമായ പ്രതിരോധശേഷിയാണോ ഒരാള്‍ക്കുള്ളതെന്ന് കണ്ടെത്താന്‍ ഇനി പറയുന്ന ലക്ഷണങ്ങള്‍ സഹായിക്കും.

Symptoms of low immunity

നിരന്തരമായി ജലദോഷം, ചുമ, പനി തുടങ്ങിയ അണുബാധകൾ ഉണ്ടാകുന്നുണ്ടെങ്കിൽ അത് പ്രതിരോധശേഷി ദുർബലമാണെന്നതിന്റെ സൂചനയാകാം. സാധാരണ ആളുകളെ അപേക്ഷിച്ച് രോഗങ്ങൾ കൂടുതൽ വേഗത്തിൽ പിടിപെടുകയും രോഗമുക്തി വൈകുകയും ചെയ്യും.

cough and cold | Pinterest

ചെറിയ മുറിവുകളോ ചർമ്മത്തിലെ പരിക്കുകളോ പോലും ഭേദമാകാൻ വളരെ സമയം എടുക്കുന്നുണ്ടെങ്കിൽ പ്രതിരോധ സംവിധാനത്തിന്റെ പ്രവർത്തനം കാര്യക്ഷമമല്ലെന്ന സൂചനയായിരിക്കാം. ശരീരത്തിലെ കോശങ്ങളുടെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ മന്ദഗതിയിലാകുന്നതാണ് കാരണം.

Immunity issue

മതിയായ ഉറക്കവും വിശ്രമവും ലഭിച്ചിട്ടും എല്ലായ്പ്പോഴും ക്ഷീണം അനുഭവപ്പെടുന്നത് പ്രതിരോധശേഷി കുറയുന്നത് കൊണ്ടാണ്. ശരീരം രോഗാണുക്കളെ ചെറുക്കാൻ കൂടുതൽ ഊർജം ചെലവഴിക്കും, ഇതുമൂലം സ്ഥിരമായ തളർച്ച അനുഭവപ്പെടാം.

fatigue | Pinterest

ആവർത്തിച്ചുള്ള വയറിളക്കം, മലബന്ധം, വയറുവേദന, വയറുവീക്കം തുടങ്ങിയ പ്രശ്നങ്ങൾ പ്രതിരോധശേഷിയുമായി ബന്ധപ്പെട്ടിരിക്കാം. ശരീരത്തിന്റെ ഏകദേശം 70 ശതമാനം പ്രതിരോധ കോശങ്ങളും കുടലുമായി ബന്ധപ്പെട്ടിരിക്കുന്നു. അതിനാൽ ഗട്ട് ഹെൽത്തിലെ പ്രശ്നങ്ങൾ പ്രതിരോധശേഷിയെ ബാധിക്കും.

Diarrhea

പൊടി, ചില ഭക്ഷണങ്ങൾ എന്നിവയോടുള്ള അലർജി പെട്ടെന്ന് വർധിക്കുന്നതും പ്രതിരോധ സംവിധാനത്തിലെ അസന്തുലിതാവസ്ഥയെ സൂചിപ്പിക്കാം.

Allergy

വായിൽ ആവർത്തിച്ച് അൾസർ വരിക, മോണയിൽ നിന്ന് രക്തസ്രാവം ഉണ്ടാകുക, മോണ വീർക്കുക തുടങ്ങിയ ലക്ഷണങ്ങൾ ശരീരത്തിന്റെ പ്രതിരോധശേഷി കുറഞ്ഞതിന്റെ സൂചനയായേക്കാം.

Ulcer

ഭക്ഷണരീതിയിൽ മാറ്റമില്ലാതിരുന്നിട്ടും ഭാരം പെട്ടെന്ന് കുറയുന്നത് ചില ആരോഗ്യപ്രശ്നങ്ങളുടെയും ദുർബലമായ പ്രതിരോധശേഷിയുടെയും ലക്ഷണമാകാം. ഇത്തരം സാഹചര്യങ്ങളിൽ ഡോക്ടറുടെ പരിശോധന ആവശ്യമാണ്.

പ്രതീകാത്മക ചിത്രം | Pinterest

ദീർഘകാല മാനസിക സമ്മർദം പ്രതിരോധശേഷിയെ പ്രതികൂലമായി ബാധിക്കും. അതുപോലെ പ്രതിരോധശേഷി കുറഞ്ഞവരിൽ ഉത്കണ്ഠയും മാനസിക ക്ഷീണവും കൂടുതലായി കാണപ്പെടാം.

Mental Stress | Pinterst

ശരിയായ ഉറക്കം ലഭിക്കാത്തത് രോഗപ്രതിരോധശേഷി കുറയ്ക്കും. അതേസമയം പ്രതിരോധ സംവിധാനത്തിലെ തകരാറുകൾ കാരണം ശരീരത്തിന് ആവശ്യമായ വിശ്രമം ലഭിക്കാതെയും വരാം.

Sleeplessness | Meta AI Image

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam