സമകാലിക മലയാളം ഡെസ്ക്
മഴക്കാലം എത്തുന്നതോടെ പലവിധ പകർച്ചവ്യാധികളും വ്യാപകമാകാൻ തുടങ്ങും.
ഈ കാലയളവിൽ സാധാരണ വൈറൽ പനികൾക്കൊപ്പം ശ്രദ്ധിക്കേണ്ട പ്രധാന രോഗങ്ങളിലൊന്നാണ് മലമ്പനി.
തുടക്കത്തിൽ സാധാരണ പനിയുടെ ലക്ഷണങ്ങളായ ജ്വരം, തലവേദന, ക്ഷീണം, ശരീരവേദന എന്നിവയോടെയാണ് മലമ്പനി പ്രകടമാകുന്നത്. അതുകൊണ്ടുതന്നെ പലരും രോഗത്തിന്റെ ഗൗരവം തിരിച്ചറിയാതെ പോകാറുണ്ട്.
എന്നാൽ സമയബന്ധിതമായി രോഗനിർണയവും ചികിത്സയും ലഭിക്കാത്ത പക്ഷം മലമ്പനി ഗുരുതര ആരോഗ്യപ്രശ്നങ്ങളിലേക്കും ജീവൻ അപകടത്തിലാക്കുന്ന അവസ്ഥകളിലേക്കും നയിച്ചേക്കാം.
അതിനാൽ മഴക്കാലത്ത് മലമ്പനിയുടെ ലക്ഷണങ്ങൾ അറിയുന്നത് അത്യന്താപേക്ഷിതമാണ്.
കൊതുകുകളിലൂടെ പകരുന്ന ഗുരുതര രോഗങ്ങളിലൊന്നാണ് മലമ്പനി (മലേറിയ).
രോഗം ബാധിച്ച അനോഫിലിസ് കൊതുകിന്റെ കടിയിലൂടെയാണ് ഇത് മനുഷ്യരിലേക്ക് പകരുന്നത്.
തുടക്കത്തിൽ സാധാരണ പനിപോലെ തോന്നാമെങ്കിലും, സമയബന്ധിതമായി ചികിത്സ ലഭിച്ചില്ലെങ്കിൽ രോഗം ഗുരുതരമാകാൻ സാധ്യതയുണ്ട്.
പനിയോടൊപ്പം ശക്തമായ കുളിരും തലവേദനയും പേശി വേദനയുമാണ് പ്രാരംഭ ലക്ഷണം.
വിറയലോട് കൂടി ആരംഭിച്ച് ശക്തമായ പനിയും കുളിരും ദിവസേനയോ, ഒന്നിടവിട്ടോ ദിവസങ്ങളിലോ മൂന്ന് ദിവസം കൂടുമ്പോഴോ ആവർത്തിക്കുന്നു.
ഇതോടൊപ്പെ മനംപുരട്ടൽ, ചർദി, ചുമ, ത്വക്കിലും കണ്ണിലും മഞ്ഞ നിറം
പനി, ശക്തമായ തലവേദന എന്നീ ലക്ഷണങ്ങൾ മാത്രമായും മലമ്പനി കാണാറുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates