സോറിയാസിസ്; ഈ 6 ലക്ഷണങ്ങൾ തള്ളിക്കളയരുത്

സമകാലിക മലയാളം ഡെസ്ക്

വ്യക്തികളെ മാനസികമായും ശാരീരികമായും തളർത്തുന്ന വിട്ടുമാറാത്ത ഒരു ഓട്ടോഇമ്മ്യൂണല്‍ ചർമ രോ​ഗമാണ് സോറിയാസിസ്. ചര്‍മം പാളികളായി അടരുന്നു വരുന്ന അവസ്ഥയാണിത്. സോറിയാസിസിന് ചികിത്സയില്ലെന്നാണ് പലരുടെയും ധാരണ. എന്നാല്‍ രോഗാവസ്ഥയുടെ തീവ്രത കുറയ്ക്കുന്നതിനും ലക്ഷണങ്ങളെ ശമിപ്പിക്കുന്നതിനും ചികിത്സ ലഭ്യമാണ്. സോറിയാസിസിന്‍റെ ഈ 6 ലക്ഷണങ്ങള്‍ തള്ളി കളയരുത്.

ചുവന്ന പാടുകള്‍

കൈമുട്ടുകളിലും കാല്‍മുട്ടുകളിലും തലയോട്ടിയിലുമാണ് സാധാരണയായി സോറിയാസിസ് ലക്ഷണങ്ങള്‍ കാണുന്നത്. ചര്‍മത്തില്‍ ചുവന്ന പാടുകളും അതിന് മീതേ വെള്ള നിറത്തില്‍ ചര്‍മം കട്ടിപിടിക്കുകയും പൊഴിഞ്ഞു പോവുകയും ചെയ്യുന്ന അവസ്ഥ സോറിയാസിസിന്‍റെ പ്രധാന ലക്ഷണമാണ്.

ചൊറിച്ചിലും പൊകച്ചിലും

സോറിയാസിസ് ചൊറിച്ചിലും പുകച്ചിലും ഉണ്ടാക്കാം. ചില സന്ദര്‍ഭങ്ങളില്‍ ഇത് ദൈനംദിന പ്രവര്‍ത്തനങ്ങളെ വരെ ബാധിക്കാം.

ചര്‍മം വരണ്ടതാവുക

ചര്‍മത്തിന്റെ ബാധിക്കപ്പെട്ട പ്രദേശം വരണ്ടതായി തുടരാം. ചില സന്ദര്‍ഭങ്ങളില്‍ ഇവിടെ രക്തസ്രാവം ഉണ്ടാക്കാം. ഇത് മറ്റ് അണുബാധയ്ക്കുള്ള സാധ്യത കൂട്ടുന്നു.

നഖങ്ങളില്‍ കുഴി

സോറിയാസിസ് നമ്മുടെ നഖങ്ങളെയും ബാധിക്കാം. ഇത് നഖങ്ങളുടെ കട്ടി കുറയാനും കുഴികള്‍ ഉണ്ടാവാനും നിറ വ്യത്യാസം ഉണ്ടാകാനും കാരണമാകുന്നു. ചില സന്ദര്‍ഭങ്ങളില്‍ നഖം പൊഴിഞ്ഞു പോകുന്ന അവസ്ഥയും ഉണ്ടാക്കും.

സന്ധികളില്‍ നീരുവെയ്ക്കുക

സോറിയാസിസ് ആര്‍ത്രൈറ്റസ് എന്ന അവസ്ഥ സന്ധികളില്‍ നീരും വേദനയും ഉണ്ടാക്കും. ഇത് നടക്കാന്‍ ബുദ്ധമുട്ടും മൊത്തത്തിലുള്ള ആരോഗ്യത്തെയും ബാധിക്കാം.

ചര്‍മം പൊളിഞ്ഞു പോവുക

ചര്‍മം അടരുകളായി പൊളിഞ്ഞു വരുന്നത് ആത്മവിശ്വാസത്തെ ബാധിക്കാം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates