സമകാലിക മലയാളം ഡെസ്ക്
നമ്മുടെ ശരീരത്തിന് വേണ്ട ആവിശ്യ വിറ്റാമിനുകളിൽ പ്രധാനമാണ് വിറ്റാമിൻ ബി.
അതിന്റെ കുറവിൽ ശരീരം കാണിച്ചു തരുന്ന ഈ ലക്ഷണങ്ങളെ അവഗണിക്കരുത്.
നമ്മുടെ ശരീരത്തിലെ വിറ്റാമിൻ ബിയുടെ അഭാവത്തിൽ അല്ലെങ്കിൽ അതിന്റെ കുറവിൽ ഉണ്ടാവുന്ന ചില ലക്ഷണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം..
കൈകാലുകളിലെ മരവിപ്പ്
കൈകളിലും കാലുകളിലും മരവിപ്പ് തോന്നുന്നത് വിറ്റമിൻ ബി – 12 ന്റെ കുറവ് മൂലമാകാം
പേശികളിലെ ബലഹീനത
പേശികളിലെ ബലഹീനതയും ബി വിറ്റാമിനുകളുടെ കുറവിന് സൂചനയാവാം.
അമിത ക്ഷീണം
എപ്പോഴും ഉള്ള അമിത ക്ഷീണമാണ് വിറ്റമിൻ ബിയുടെ കുറവിനെ സൂചിപ്പിക്കുന്ന മറ്റൊരു പ്രധാന ലക്ഷണം
വിളറിയ ചർമം
വിളർച്ചയും, വിളറിയ ചർമ്മവും വിറ്റാമിൻ ബിയുടെ കുറവ് മൂലം ഉണ്ടാകാം.
വായ്‌പ്പുണ്ണ്
വായ്പ്പും വിറ്റമിൻ ബിയുടെ കുറവിനെ സൂചിപ്പിക്കുന്ന ലക്ഷണമാണ്.
വിഷാദം
വിഷാദം പോലെയുള്ള മാനസിക ബുദ്ധിമുട്ടുകളും വിറ്റമിൻ ബി യുടെ കുറവുമൂലം ഉണ്ടാകാം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates