Taj Mahal : കണ്ടിട്ടും കണ്ടിട്ടും മതി വരാതെ..., മാടി വിളിച്ച് പ്രണയത്തിന്റെ വെണ്ണക്കല്‍ സ്മാരകം

ജയകുമാർ

ഇന്ത്യയില്‍ ഏറ്റവും വരുമാനമുള്ള ചരിത്ര സ്മാരകമാണ് ആഗ്രയിലെ പ്രണയ കുടീരമായ താജ് മഹല്‍

ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ സംരക്ഷണത്തിലുള്ള താജ് മഹലില്‍ ടിക്കറ്റ് വില്‍പ്പനയിലൂടെയാണ് ഏറ്റവും കൂടുതല്‍ വരുമാനം ലഭിക്കുന്നത്

താജ് മഹലിന്റെ സൂര്യാസ്തമന ദൃശ്യം | ഫയൽ

കേന്ദ്ര സാംസ്‌കാരിക മന്ത്രി ഗജേന്ദ്ര സിങ് ഷെഖാവത്ത് പാര്‍ലമെന്റിനെ അറിയിച്ചതാണ് ഇക്കാര്യം

കഴിഞ്ഞ അഞ്ചുവര്‍ഷവും ഏറ്റവും വരുമാനമുള്ള ചരിത്ര സ്മാരകമായി തലയുയര്‍ത്തി നില്‍ക്കുന്നതും താജ് മഹലാണ്

2019-20 മുതല്‍ 2023-24 വരെയുള്ള സാമ്പത്തിക വര്‍ഷങ്ങളില്‍ ടിക്കറ്റ് വില്‍പ്പന വരുമാനത്തില്‍ ഒന്നാം സ്ഥാനത്ത് താജ് മഹല്‍ തന്നെയാണ്

17-ാം നൂറ്റാണ്ടില്‍ മുഗല്‍ ഭരണകാലത്ത് ഷാജഹാന്‍ ചക്രവര്‍ത്തി നിര്‍മ്മിച്ച താജ്മഹല്‍ ലോകത്തെ തന്നെ ഏറ്റവും മനോഹര നിര്‍മ്മിതികളിലൊന്നാണ്

-

2019-20 സാമ്പത്തിക വര്‍ഷം ആഗ്ര കോട്ടയും കുത്തബ് മീനാറുമായിരുന്നു രണ്ടും മൂന്നും സ്ഥാനങ്ങളില്‍

കുത്തബ് മീനാർ | ഫയൽ

2020-21 വര്‍ഷം തമിഴ്‌നാട്ടിലെ മാമ്മലപുരവും കൊണാര്‍ക് സൂര്യക്ഷേത്രവുമായിരുന്നു രണ്ടും മൂന്നും സ്ഥാനത്ത്

കൊണാർക് സൂര്യക്ഷേത്രം | ഫയൽ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates