വേനല്‍ക്കാല ചര്‍മ്മ സംരക്ഷണം, ശ്രദ്ധിക്കേണ്ടത്

സമകാലിക മലയാളം ഡെസ്ക്

കാലാവസ്ഥയ്ക്ക് അനുസരിച്ച് ചര്‍മ്മ സംരക്ഷണത്തിലും കരുതല്‍ വേണം.

Skin care | Pinterest

വേനല്‍ക്കാല ചര്‍മ ആരോഗ്യ സംരക്ഷണത്തില്‍ ശ്രദ്ധിക്കേണ്ടത് എന്തെല്ലാമെന്ന് നോക്കാം.

Skin care tips | Meta AI Image

വേനല്‍ക്കാലത്ത് പുറത്തിറങ്ങുമ്പോള്‍ സണ്‍സ്‌ക്രീന്‍ പുരട്ടാം. എസ്പിഎഫ് 15 ല്‍ കുറയാത്ത സണ്‍സ്‌ക്രീന്‍ തെരഞ്ഞെടുക്കാം.ഓരോ രണ്ടു മണിക്കൂറിലും മുഖം കഴുകി സണ്‍സ്‌ക്രീന്‍ വീണ്ടും പുരട്ടാന്‍ ശ്രദ്ധിക്കുക.

Sunscreen | Pinterest

സൂര്യപ്രകാശം, മണല്‍, ഉപ്പുവെള്ളം എന്നിവ നിങ്ങളുടെ ചര്‍മ്മത്തില്‍ നിര്‍ജ്ജലീകരണം ഉണ്ടാക്കും. വേനല്‍ക്കാലത്ത് ബീച്ചില്‍ പോകുമ്പോള്‍ മുന്‍കരുതല്‍ എടുക്കണം.

പ്രതീകാത്മക ചിത്രം | Ai generated Image

വേനല്‍ക്കാലത്ത് തണുത്ത വെള്ളത്തില്‍ കുളിക്കുന്നതാണ് നല്ലത്. കൂടാതെ, രക്തപ്രവാഹത്തിനും ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും തണുത്ത വെള്ളം നല്ലതാണ്. ചൂടുവെള്ളത്തില്‍ കുളിക്കുന്നത് ചര്‍മ്മത്തെ വരണ്ടതാക്കും.

പ്രതീകാത്മക ചിത്രം | Pinterest

കുളി കഴിഞ്ഞശേഷം ഉയര്‍ന്ന മോയ്‌സ്ചറൈസിങ് ബോഡി ലോഷനും ഫെയ്‌സ് മോയ്‌സ്ചറൈസറും നിര്‍ബന്ധമായും ഉപയോഗിക്കണം. ചര്‍മ്മത്തിന് സന്തുലിതാവസ്ഥ നല്‍കുന്നതിന് സഹായിക്കും.

പ്രതീകാത്മക ചിത്രം | Pinterest

വിയര്‍പ്പുള്ളതോ നനഞ്ഞതോ ആയ വസ്ത്രങ്ങളില്‍ ദീര്‍ഘനേരം നില്‍ക്കുന്നത് ശരീരത്തില്‍ ബാക്ടീരിയ ഇന്‍ഫെക്ഷന് കാരണമാകും.

പ്രതീകാത്മക ചിത്രം | Pinterest

ഭക്ഷണത്തില്‍ ആന്റിഓക്‌സിഡന്റുകള്‍ ഉള്‍പ്പെടുത്തണം. ആന്റിഓക്സിഡന്റുകള്‍ കൊളാജന്റെ ഉത്പാദനം വര്‍ധിപ്പിക്കുകയും ചര്‍മ്മത്തിന്റെ ഇലാസ്തികത വര്‍ധിപ്പിക്കുകയും ചെയ്യുന്നു.

Food | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File