ഈ പുളി പൊളിയാണ്!

സമകാലിക മലയാളം ഡെസ്ക്

നമ്മുടെ അടുക്കളയില്‍ പതിവായി കാണുന്ന ഒന്നാണ് വാളന്‍പുളി. പുളിരുചി കിട്ടാൻ ഭക്ഷണത്തിൽ വാളൻപുളി പിഴിഞ്ഞൊഴിക്കുന്ന പതിവുണ്ട്. പുളിരുചിയ്ക്ക് പുറമേ ഇതിന് നിരവധി ആരോഗ്യഗുണങ്ങളുണ്ട്.

tamarind | Pinterest

ആന്റിഓക്സിഡന്റുകളുടെ മികച്ച സ്രോതസാണ് വാളന്‍പുളി. വിറ്റാമിന്‍ സി, ഇ, ബി, ഇരുമ്പ്, പൊട്ടാസ്യം, മഗ്‌നീഷ്യം, നാരുകള്‍ തുടങ്ങിയവയും ഇതില്‍ അടങ്ങിയിട്ടുണ്ട്. വേനൽക്കാലത്ത്, വാളൻപുളിയുടെ ഉപയോഗം ഇരട്ടി ഫലപ്രദമാണ്.

tamarind | Pinterest

ശരീരം തണുപ്പിക്കും

വേനൽച്ചൂടിനൊപ്പം നമ്മുടെ ശരീരതാപനിലയും ഉയരും. വാളൻപുളിയുടെ പ്രകൃതിദത്തമായ 'കൂളിങ് ഇഫക്ട്' ശരീരത്തെ തണുപ്പിക്കാനും വേനൽച്ചൂടിനെ ചെറുക്കാനും സഹായിക്കും.

tamarind | Pinterest

ഇലക്ട്രോലൈറ്റ്

വാളന്‍പുളിയില്‍ പൊട്ടാസ്യം, സോഡിയം, മഗ്നീഷ്യം തുടങ്ങിയ ഇലക്ട്രോലൈറ്റുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ ദ്രാവക സന്തുലിതാവസ്ഥ മെച്ചപ്പെടുത്താനും നാഡി പ്രവര്‍ത്തനവും പേശികളുടെ ആരോഗ്യ മെച്ചപ്പെടുത്താൻ സഹായിക്കും.

tamarind | Pinterest

വിറ്റാമിന്‍ സി

ഇതില്‍ വിറ്റാമിന്‍ സിയും ആന്റി ഓക്‌സിഡന്റുകളും ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് രോഗപ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കും.

tamarind | Pinterest

ദഹനരസങ്ങള്‍

വാളൻപുളിയില്‍ നാരുകളും ദഹന എൻസൈമുകളും അടങ്ങിയിട്ടുണ്ട്. ഇത് ഹനക്കേട് മെച്ചപ്പെടുത്താനും കുടലിന്റെ ആരോഗ്യം ശക്തിപ്പെടുക്കാനും ഗുണം ചെയ്യും.

tamarind | Pinterest

ശരീരഭാരം

വാളന്‍ പുളിയില്‍ ധാരാളം നാരുകള്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ തന്നെ ശരീരഭാരം കുറയ്ക്കാന്‍ ശ്രമിക്കുന്നവരുടെ ഡയറ്റില്‍ പുളി ചേര്‍ന്നുള്ള ഭക്ഷണം ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. ചര്‍മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും ഇത് കഴിക്കുന്നത് നല്ലതാണ്.

tamarind | Pinterest

ഹൃദയാരോഗ്യം

പൊട്ടാസ്യം ധാരാളം അടങ്ങിയതിനാൽ ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാനും കൊളസ്‌ട്രോളിനെ കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും. രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്വാഭാവികമായി നിയന്ത്രിക്കാനും സഹായിക്കും.

tamarind | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | file