ടേസ്റ്റി നോമ്പ് തുറ തരിക്കഞ്ഞി വീട്ടിലുണ്ടാക്കാം

സമകാലിക മലയാളം ഡെസ്ക്

ഇഫ്താർ മേശകളിൽ ബിരിയാണിയും സ്നാക്സും എത്രയുണ്ടെങ്കിലും തരിക്കഞ്ഞിയുടെ സ്ഥാനം എന്നും ഒന്നാമതാണ്.

പ്രതീകാത്മക ചിത്രം | AI generated

വളരെ എളുപ്പത്തിൽ നോമ്പ് തുറ തരിക്കഞ്ഞി എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കിയാലോ

പ്രതീകാത്മക ചിത്രം | Pinterest

ആവശ്യ സാധനങ്ങൾ

റവ- 1കപ്പ്

തേങ്ങ പാൽ- 1കപ്പ്‌

പഞ്ചസാര- 1/2 കപ്പ്

ഏലക്കായ- 4എണ്ണം

അണ്ടിപ്പരിപ്പ്- 10എണ്ണം

മുന്തിരി- 10

നെയ്യ്- 2 ടീസ് സ്പൂൺ

ചെറിയ ഉള്ളി – 2എണ്ണം

ഉപ്പ് – ഒരു നുള്ള്

വെള്ളം – ആവശ്യത്തിന്

പ്രതീകാത്മക ചിത്രം | AI Generated

ഉണ്ടാക്കുന്ന വിധം

ആദ്യം ഒരു പത്രത്തിൽ ആവശ്യത്തിന് വെള്ളം അടുപ്പത്തു വെച്ച് തിളക്കുമ്പോൾ ഏലക്കായ, റവ എന്നിവ ചേർത്ത് നന്നായി വേവിക്കുക.

പ്രതീകാത്മക ചിത്രം | AI Generated

ഇതിലേക്ക് പഞ്ചസാര, ഒരു നുള്ള് ഉപ്പ് എന്നിവ ചേർത്ത് നന്നായി ഇളക്കുക.

പ്രതീകാത്മക ചിത്രം | AI Generated

വേവായതിനു ശേഷം തേങ്ങാപാൽ ഒഴിച്ചു 1 മിനിറ്റ് ചൂടായാൽ ഇറക്കി വെക്കുക.

പ്രതീകാത്മക ചിത്രം | AI Generated

ഒരു പാൻ അടുപ്പത്ത് വെച്ച് നെയ്യ് ഒഴിച്ചു ചെറിയ ഉള്ളി, അണ്ടിപ്പരിപ്പ്, മുന്തിരി വറുത്തു തരിക്കഞ്ഞിയിലേക്ക് ഒഴിക്കുക.

പ്രതീകാത്മക ചിത്രം | AI Generated

വളരെ എളുപ്പത്തിൽ ഉണ്ടാക്കാവുന്ന ടേസ്റ്റി നോമ്പ് തുറ തരിക്കഞ്ഞി റെഡി.

Thari kanji | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File