ആദ്യ ഓൾ വീൽ ഡ്രൈവ് വാഹനം; അറിയാം ഹാരിയർ ഇവിയുടെ വിലയും സവിശേഷതകളും

സമകാലിക മലയാളം ഡെസ്ക്

ടാറ്റയുടെ ഇലക്ട്രിക് വാഹന ലൈനപ്പിലെ ഏറ്റവും ഉയർന്ന വാഹനമാണ് ഹാരിയർ ഇവി ( harrier ev). ഇതിന്റെ പ്രാരംഭ വില 21.49 ലക്ഷം രൂപയാണ് (എക്‌സ്-ഷോറൂം)

സഫാരി സ്റ്റോമിന് ശേഷം ടാറ്റ പുറത്തിറക്കുന്ന ആദ്യ ഓൾ വീൽ ഡ്രൈവ് വാഹനവും ഹാരിയർ ഇവിയാണ്.

Tata Harrier EV

രണ്ട് ബാറ്ററി പായ്ക്കുകളിൽ ലഭിക്കുന്ന വാഹനത്തിന്റെ ബാറ്ററിക്ക് ലൈഫ് ടൈം വാറന്റിയും ടാറ്റ നൽകുന്നുണ്ട്. 627 കിലോമീറ്റർ ചാർജ് നൽകുന്ന വാഹനത്തിന് 250 കിലോമീറ്റർ സഞ്ചരിക്കാൻ വെറും 15 മിനിറ്റ് ചാർജ് ചെയ്താൽ മതി.

Tata Harrier EV

ടാറ്റയുടെ ജെൻ 2 ഇവി ആർക്കിടെക്ച്ചറിൽ നിർമിച്ച വാഹനം ഏറ്റവും ഉയർന്ന റേഞ്ചുള്ള മോഡലാണ്

Tata Harrier EV

ഹാരിയറിനക്കാൾ 2 എംഎം നീളവും 210 എംഎം വീതിയും 22 എംഎം ഉയരവും ഇലക്ട്രിക് മോഡലിന് കൂടുതലുണ്ട്.

Tata Harrier EV

ഇന്റീരിയറിലെ പ്രധാന ആകർഷണം 14.53-ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സ്ക്രീനാണ്. ലോകത്തിലെ ആദ്യത്തെ സാംസങ് നിയോ ക്യുഎൽഇഡി ഡിസ്പ്ലേ ആണ്. മാപ്പ് അടക്കം സംവിധാനങ്ങളുള്ള ഡിജിറ്റൽ ഇൻട്രുമെന്റ് ക്ലസ്റ്റർ ഇതിലുണ്ട്.

Tata Harrier EV

പനോരമിക് സൺറൂഫ്, അംബിയന്റ് ലൈറ്റിങ്, വെന്റിലേറ്റഡ് മുൻസീറ്റുകൾ, ഡോൾബ് അറ്റ്മോസ് 5.1 ഉള്ള പത്ത് സ്പീക്കർ ജെബിഎൽ സൗണ്ട് സിസ്റ്റം, വെഹിക്കിൾ ടു ലോഡ്, വെഹിക്കിൾ ടു വെഹിക്കിൾ ചാർജിങ് സൗകര്യം, കണക്റ്റ‍ഡ് കാർ ടെക്, നാല് ഡ്രൈവ് മോഡുകൾ, എച്ച്ഡി റിയർവ്യൂ മിറർ വിത്ത് ഡിവിആർ എന്നിവയാണ് മറ്റു സവിശേഷതകൾ

Tata Harrier EV

പാർക്ക് അസിസ്റ്റ്, റിവേഴ്സ് അസിസ്റ്റ് തുടങ്ങി ഇന്ത്യൻ സാഹചര്യങ്ങൾക്ക് ഇണങ്ങും വിതം ക്രമീകരിച്ചിട്ടുള്ള 22 എഡിഎഎസ് സംവിധാനങ്ങൾ വാഹനത്തിലുണ്ട്. സുരക്ഷയ്ക്കായി 540 ഡിഗ്രി സറൗണ്ട് കാമറ വ്യൂവും നൽകിയിരിക്കുന്നു.

Tata Harrier EV

ഡ്യുവൽ, സിംഗിൾ ഇലക്ട്രിക് മോട്ടോറുകളുമായി ഇണക്കിചേർത്ത 75kWh, 65kWh ബാറ്ററി പായ്ക്കുകളിൽ നിന്നാണ് ഇതിന് കരുത്ത് പകരുന്നത്. 390ബിഎച്ച്പിയും 504എൻഎമ്മും കരുത്താണ് വാഹനം പുറപ്പെടുവിക്കുന്നത്.

Tata Harrier EV

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam