സമകാലിക മലയാളം ഡെസ്ക്
മിക്ക ആളുകളും ചായ കുടിച്ചാണ് ദിവസം ആരംഭിക്കുന്നത്.
ഇത് എല്ലാവർക്കും ഒരു ശീലമാണെങ്കിലും ഇങ്ങനെ കുടിക്കുന്നത് ആരോഗ്യത്തിന് അത്ര ഗുണമുള്ളതല്ല.
ചായ കൂടുതൽ ഹെൽത്തിയാക്കാൻ ഇങ്ങനെ ചെയ്യൂ.
ചായയിൽ പഞ്ചസാര ഇടുന്നതിന് പകരം സ്വാഭാവിക മധുരമായ ശർക്കര, തേൻ എന്നിവ ചേർക്കാം
ചായ കൂടുതൽ സ്വാദ് ഉള്ളതും ആരോഗ്യകരവുമാക്കാൻ സുഗന്ധവ്യഞ്ജനങ്ങൾ ചേർത്ത് കുടിക്കാവുന്നതാണ്. ഇഞ്ചി, ഏലയ്ക്ക, കറുവപ്പട്ട എന്നിവ ഉപയോഗിക്കാം.
ചായ ഉണ്ടാക്കുമ്പോൾ തേയില കൂടുതൽ നേരം തിളപ്പിക്കുന്നത് ഒഴിവാക്കാം. ഇത് ചായയിൽ കയ്പ്പ് അനുഭവപ്പെടാൻ കാരണമാകുന്നു.
ബദാം മിൽക്ക് പോലുള്ള കൊഴുപ്പ് കുറഞ്ഞ പാൽ ഉപയോഗിച്ച് ചായ തയ്യാറാക്കാം.
നാരങ്ങ, പുതിന എന്നിവ ചേർത്ത് കുടിക്കുന്നത് ചായ കൂടുതൽ ആരോഗ്യകരമാക്കാൻ സാധിക്കും. ഇത് നല്ല ദഹനം ലഭിക്കാനും സഹായിക്കുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates