സമകാലിക മലയാളം ഡെസ്ക്
ചായ അരിപ്പയില്‍ വളരെവേഗമാണ് ചായക്കറ പിടിക്കുക.
സ്‌ക്രബര്‍ ഉപയോഗിച്ച് കഴുകിയാലും അരിപ്പയിലെ അഴുക്ക് പൂർണമായി മാറാറില്ല.
എളുപ്പത്തിൽ ചായ അരിപ്പ വൃത്തിയാക്കാനുള്ള ചില ട്രിക്കുകൾ നോക്കാം
ഒരു പാത്രത്തിൽ വെള്ളം തിളപ്പിച്ച് വിനാഗിരി, ബേക്കിംഗ് സോഡ, പാത്രം കഴുകുന്ന ഏതെങ്കിലും സോപ്പ് പൊടിയോ ജെല്ലോ ഉപയോഗിക്കുക ചേർത്ത് തിളപ്പിക്കുക. ഇനി ഈ തിളച്ച വെള്ളത്തിൽ 20 മിനിറ്റ് നേരം ഇടുക. ഇത് ചായ അരിപ്പയിലെ അഴുക്ക് എളുപ്പം അകറ്റും.
തീ കത്തിച്ചതിന് ശേഷം അരിപ്പ അതിലേക്ക് വെയ്ക്കാം. ചൂടേൽക്കുമ്പോൾ അരിപ്പയിലെ പറ്റിപ്പിടിച്ച കറ എളുപ്പത്തിൽ നീക്കം ചെയ്യാൻ സാധിക്കുന്നു. ശേഷം ഡിഷ്‌വാഷ് ലിക്വിഡ് ഉപയോഗിച്ച് കഴുകി വൃത്തിയാക്കിയാൽ മതി.
ഒരു നാരങ്ങയുടെ പകുതിയെടുത്തശേഷം നീര് അരിപ്പയിൽ എല്ലാ ഭാഗത്തും നന്നായി ഉരച്ചുകൊടുക്കുക. കറ കൂടുതലുള്ള ഭാഗത്ത് നീര് പിഴിഞ്ഞ് ഒഴിക്കാം. കുറച്ചുസമയത്തിനുശേഷം വെള്ളത്തിൽ കഴുകിയെടുക്കാം.
ചൂട് വെള്ളത്തിൽ ചായ അരിപ്പ മുക്കിവയ്ക്കണം. കുറച്ച് നേരം അങ്ങനെ തന്നെ വെച്ചതിന് ശേഷം ഡിഷ്‌വാഷ് ലിക്വിഡും സ്‌ക്രബറും ഉപയോഗിച്ച് നന്നായി ഉരച്ച് കഴുകിയാൽ മതി. ഇത് എളുപ്പത്തിൽ കറയെ നീക്കം ചെയ്യാൻ സഹായിക്കുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates