ഈ നൂറ്റാണ്ടിൽ ലോകകപ്പ് നേടിയ ടീമുകൾ

സമകാലിക മലയാളം ഡെസ്ക്

ബ്രസീൽ 2002

റൊണാൾഡോ നസാറിയോ നേടിയ ഇരട്ട ഗോളുകളോടെ ജർമ്മനിയെ 2-0 എന്ന സ്കോറിന് തോൽപ്പിച്ച് ബ്രസീൽ അഞ്ചാം തവണ ലോകകിരീടം സ്വന്തമാക്കി.

ബ്രസീൽ 2002 | FIFA

ഇറ്റലി 2006

ജർമ്മനിയിൽ നടന്ന 2006 ലോകകപ്പ് ഫൈനലിൽ ഫ്രാൻസിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ (5-3) പരാജയപ്പെടുത്തി ഇറ്റലി നാലാം തവണ ലോകചാമ്പ്യന്മാരായി.

ഇറ്റലി 2006 | FIFA

സ്പെയിൻ 2010

ദക്ഷിണാഫ്രിക്കയിൽ നടന്ന ഫൈനലിൽ നെതർലൻഡ്സിനെ ഏകപക്ഷീയമായ ഒരു ഗോളിന് തോൽപ്പിച്ച് സ്പെയിൻ ആദ്യമായി ലോകകപ്പ് നേടി. മിഡ്ഫീൽഡർ ആന്ദ്രെ ഇനിയേസ്റ്റയാണ് എക്സ്ട്രാ ടൈമിൽ ​ഗോൾ നേടിയത്.

സ്പെയിൻ 2010 | FIFA

ജർമനി‌ - 2014

ബ്രസീൽ ലോകകപ്പിൽ അർജന്റീനയെ ഒരു ഗോളിന് (1-0) പരാജയപ്പെടുത്തി ജർമ്മനി നാലാം തവണ ലോകചാമ്പ്യന്മാരായി. എക്സ്ട്രാ ടൈമിൽ പകരക്കാരനായി ഇറങ്ങിയ മാരിയോ ഗോറ്റ്‌സെയാണ് വിജയഗോൾ നേടിയത്.

ജർമനി‌ - 2014 | FIFA

ഫ്രാൻസ് - 2018

റഷ്യയിൽ നടന്ന ലോകകപ്പിൽ ക്രൊയേഷ്യയെ 4-2ന് തോൽപ്പിച്ച് ഫ്രാൻസ് ചാമ്പ്യന്മാരായി. മാരിയോ മാൻഡ്‌സുകിച്ചിന്റെ സെൽഫ് ഗോൾ, അന്റോയ്ൻ ഗ്രീസ്മാൻ, പോൾ പോഗ്ബ, കിലിയൻ എംബാപ്പെ എന്നിവരാണ് ഫ്രാൻസിനായി ഗോളുകൾ നേടിയത്.

ഫ്രാൻസ് - 2018 | FIFA

അർജന്റീന - 2022

ഖത്തർ ലോകകപ്പിൽ ലയണൽ മെസ്സിയുടെ നേതൃത്വത്തിൽ നിലവിലെ ചാമ്പ്യന്മാരായ ഫ്രാൻസിനെ തോൽപ്പിച്ച് അർജന്റീന മൂന്നാം തവണയും ലോകചാമ്പ്യന്മാരായി. മറഡോണയുടെ നേതൃത്വത്തിൽ 1986 ലായിരുന്നു അർ‍ജന്റീനയു‌ടെ രണ്ടാമത്തെ ലോകകപ്പ്.

അർജന്റീന - 2022 | FIFA

​ഇത്തവണ ആരാകും ചാമ്പ്യന്മാർ ?

World Cup 2026 | FIFA

സെമിയിൽ ഫ്രാൻസും സ്പെയിനും അർജന്റീനയും ഇം​ഗ്ലണ്ടും

Semi Final | Instagram / 433

സെമി ഫൈനലിൽ ആദ്യകളി ഫ്രാൻസും സ്പെയിനും തമ്മിൽ. എംബാപ്പെയും യമാലും നേർക്കുനേർ.

France VS Spain | Instagram / 433

സെമിയിൽ അർജന്റീനയും ഇം​ഗ്ലണ്ടും നേർക്കുനേർ.

അർജന്റീനയും ഇം​ഗ്ലണ്ടും നേർക്കുനേർ | Instagram/ 433

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Samakalika Malayalam | Samakalika Malayalam