Network Coverage: സിം എടുക്കുംമുന്‍പ് റേഞ്ച് ഉണ്ടോ എന്ന് അറിയേണ്ടേ?; അറിയാം ട്രായിയുടെ പുതിയ വ്യവസ്ഥ

സമകാലിക മലയാളം ഡെസ്ക്

ഇനിമുതല്‍ സ്വന്തം പ്രദേശത്ത് ഏതു കമ്പനിക്കാണ് മെച്ചപ്പെട്ട മൊബൈല്‍ കവറേജ് എന്നു പരിശോധിച്ച് സിം എടുക്കാം

ഉപഭോക്തൃ ശാക്തീകരണത്തിനും സുതാര്യത ഉറപ്പാക്കാനും ലക്ഷ്യമിട്ടാണ് ടെലികോം റെഗുലേറ്ററി അതോറിറ്റിയുടെ നിര്‍ദേശം

ട്രായിയുടെ നിര്‍ദേശം അനുസരിച്ച് റിലയന്‍സ് ജിയോ, എയര്‍ടെല്‍, വോഡഫോണ്‍-ഐഡിയ എന്നിവ കവറേജ് മാപ്പ് അവരവരുടെ വെബ്‌സൈറ്റുകളില്‍ പ്രസിദ്ധീകരിച്ചു

കവറേജിന്റെ വ്യാപ്തി അതത് സ്ഥലങ്ങളില്‍ ലഭ്യമായ സാങ്കേതികവിദ്യ (2ജി/3ജി/4ജി/5ജി) അടക്കം മൊബൈല്‍ കവറേജ് മാപ്പ് ആയി പ്രസിദ്ധീകരിക്കണമെന്ന നിര്‍ദേശമാണ് ടെലികോം കമ്പനികള്‍ നടപ്പാക്കിയത്

ഇതുവഴി ഓരോ വ്യക്തിക്കും അയാളുടെ പരിസരത്ത് കവറേജ് കൂടുതലുള്ള സേവനദാതാവിനെ എളുപ്പത്തില്‍ കണ്ടുപിടിക്കാം

നിലവില്‍ കണക്ഷനുള്ളവര്‍ക്ക് ഓരോ കമ്പനിയുടെയും മാപ്പ് നോക്കി മികച്ച സേവനത്തിലേക്ക് പോര്‍ട്ട് ചെയ്യാനും കഴിയും

പുതിയ വ്യവസ്ഥ അനുസരിച്ച് വയര്‍ലെസ് ആക്സസ് നടപ്പിലാക്കുന്ന എല്ലാ സേവന ദാതാക്കളും അവരുടെ വെബ്സൈറ്റുകളില്‍ സേവനം തിരിച്ചുള്ള ജിയോ സ്‌പേഷ്യല്‍ കവറേജ് മാപ്പുകള്‍ പ്രസിദ്ധീകരിക്കണം.

വയര്‍ലെസ് വോയ്സ് അല്ലെങ്കില്‍ ബ്രോഡ്ബാന്‍ഡ് സേവനങ്ങള്‍ സബ്സ്‌ക്രൈബ് ചെയ്യാന്‍ കഴിയുന്ന പ്രദേശങ്ങളുടെ ദൃശ്യ പ്രാതിനിധ്യം ഈ മാപ്പുകള്‍ വ്യക്തമായി നല്‍കണം

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates