അന്യഭാഷാ ചിത്രങ്ങളിൽ നിറഞ്ഞു നിന്ന കേരളത്തിന്റെ സൗന്ദര്യം

SREELAKSHMI P M

കേരളത്തിൽ എവിടെ ക്യാമറവെച്ചാലും നല്ല ഫ്രെയിമുകളാണെന്നാണ് ഒട്ടുമിക്ക സിനിമാറ്റോ​ഗ്രാഫർമാരും പറയുന്നത്. മലയാളത്തിന് പുറമേ നിരവധി ചിത്രങ്ങളാണ് കേരളത്തിൽ ഷൂട്ട് ചെയ്തിരിക്കുന്നത്. അതിലെ കുറച്ച് സിനിമകളെ പരിചയപ്പെടാം

Keralam | kerala tourism website

ബാഹുബലി

2015ൽ എസ്.എസ് രാജമൗലി സംവിധാനം ചെയ്ത് പുറത്തിറങ്ങിയ സിനിമയാണ് ബാഹുബലി: ദ ബിഗിനിങ്. പ്രഭാസ്, റാണ ദഗ്ഗുബാട്ടി, തമന്ന ഭാട്ടിയ, അനുഷ്ക ഷെട്ടി തുടങ്ങിയവരായിരുന്ന മുഖ്യ കഥാപാത്രങ്ങൾ. സിനിമയിൽ ഒട്ടുമിക്ക സീനുകളും ചൂട്ട് ചെയ്തിരിക്കുന്നത് കേരളത്തിലെ അതിരപ്പിള്ളിയിലും സമീപ പ്രദേശങ്ങളിലുമാണ്.

ബാഹുബലി | Screenshot from video

രാവണ്‍

മണിരത്നത്തിന്റെ സംവിധാനത്തിൽ ഐശ്വര്യ റായ്, വിക്രം, പൃഥ്വിരാജ് സുകുമാരൻ തുടങ്ങിയവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2010 -ൽ പുറത്തിറങ്ങിയ ചലച്ചിത്രമാണ് രാവണ്‍. സന്തോഷ് ശിവനും വി മണികണ്ഠനുമായിരുന്നു ഛായാ​ഗ്രാഹകർ. അതിരപ്പാള്ളിയുടെ സൗന്ദര്യമാണ് ചിത്രത്തിന്റെ പ്രധാന ആകര്‍ഷണം.

രാവണൻ | Screenshot from video

ദിൽ സേ

1998-ൽ പുറത്തിറങ്ങിയ ഹിന്ദി റൊമാന്റിക് ത്രില്ലർ ചിത്രമാണ്. മണിരത്നം രചനയും സംവിധാനവും നിർവഹിച്ച ചിത്രത്തിൽ ഷാരൂഖ് ഖാൻ, മനീഷ കൊയ്‌രാള, പ്രീതി സിന്റ എന്നിവരാണ് പ്രധാന കഥാപാത്രങ്ങൾ. ആലപ്പുഴയുടേയും അതിപ്പിള്ളിയുടേയും സൗന്ദര്യത്തിലൂടേയാണ് ചിത്രത്തിലെ പല രം​ഗങ്ങളും പാട്ടുകളും ചിത്രീകരിച്ചിരിക്കുന്നത്.

ദിൽ സേ | Screenshot from video

ഗുരു

മണിരത്നത്തിന്റെ സംവിധാനത്തിൽ അഭിഷേക് ബച്ചൻ , ഐശ്വര്യ റായ് എന്നിവർ അഭിനയിച്ച ചിത്രം 2007ലാണ് പുറത്തിറങ്ങിയത്. ചിത്രത്തിലും അതിരപ്പിള്ളി പ്രാധാന ലൊക്കേഷനുകളിലൊന്നായിരുന്നു.

ഗുരു | Screenshot from video

ചെന്നൈ എക്സ്പ്രസ്

കേരളത്തിലെ മൂന്നാറിന്റെ ഭം​ഗി കാണിച്ചു തന്ന സിനിമയാണ് 2013 ൽ പുറത്തിറങ്ങിയ ചെന്നൈ എക്സ്പ്രസ്. ചിത്രത്തിൽ ദീപിക പദുക്കോൺ , ഷാരൂഖ് ഖാൻ എന്നിവരായിരുന്നു പ്രധാന കഥാപാത്രങ്ങൾ. ചിത്രത്തിലെ കശ്മീർ മെയിൻ ടു കന്യാകുമാരി പാട്ടിൽ ഉടനീളം കാണിക്കുന്നത് മൂന്നാറിൻെ ഭം​ഗിയും കേരളത്തിന്റെ സംസ്കാരവുമാണ്

ചെന്നൈ എക്സ്പ്രസ് | Screenshot from video

വിണ്ണൈ താണ്ടി വരുവായ

ഗൌതം മേനോൻ സംവിധാനം ചെയ്ത് 2010-ൽ പുറത്തിറങ്ങിയ തമിഴ് റൊമാന്റിക് ചിത്രമാണിത്. സിലമ്പരശൻ, തൃഷ എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ആലപ്പുഴക്കാരിയായ മലയാളിയായാണ് ചിത്രത്തിൽ തൃഷ എത്തുന്നത്. ചിത്രത്തിന്റെ തുടക്കത്തിലും പ്രധാനഭാ​ഗങ്ങളിലുമെല്ലാം ആലപ്പുഴ പ്രധാന ലൊക്കേഷനാണ്.

വിണ്ണൈ താണ്ടി വരുവായ | Screenshot from video

പരം സുന്ദരി

സിദ്ധാര്‍ഥ് മല്‍ഹോത്ര- ജാൻവി കപൂര്‍ ചിത്രം പരം സുന്ദരിയിലും കേരളത്തിന് വലിയ പ്രാധാന്യമുണ്ട്. ചിത്രത്തിൽ ജാൻവി എത്തുന്നത് മലയാളിയായണ്. ചിത്രത്തിന്റെ പ്രധാന ഭാ​ഗങ്ങളുടെ ചിത്രീകരണവും കേരളത്തിലാണ് നടന്നത്.

പരം സുന്ദരി | Instagram

കർവാൻ

2018-ൽ ഹിന്ദിയിൽ ഇറങ്ങിയ റോഡ് കോമഡി-ഡ്രാമ ചിത്രമാണിത്. പ്രീതി രതി ഗുപ്ത എന്നിവർ സംവിധാനം ചെയ്ത ചിത്രമാണിത്. ദുൽഖർ സൽമാനും, മിഥില പാൽക്കറുമാണ് കേന്ദ്ര കഥാപാത്രങ്ങളായി എത്തിയത്. കേരളത്തിന്റെ ഭം​ഗി പൂർണ്ണമായും ചിത്രത്തിൽ ഛായാ​ഗ്രാഹകൻ ഒപ്പിയെടുത്തിട്ടുണ്ട്.

കർവാൻ | facebook

ലൈഫ് ഓഫ് പൈ

ആങ് ലീ സംവിധാനം ചെയ്ത് 2012-ൽ പുറത്തിറങ്ങിയ ഒരു സാഹസിക-നാടക ചിത്രമാണ് ലൈഫ് ഓഫ് പൈ. കേരളത്തിലെ മൂന്നാറിലും ചിത്രത്തിന്റെ പല ഭാ​ഗങ്ങളും ചിത്രീകരിച്ചിട്ടുണ്ട്.

ലൈഫ് ഓഫ് പൈ | Facebook

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Samakalikamalayalam | File