എന്ത് കഴിച്ചാലും ഭാരം കൂടുന്നുണ്ടോ? ഡയറ്റില്‍ ഈ ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്തൂ

സമകാലിക മലയാളം ഡെസ്ക്

ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്ന ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.

A bowl full of vegetables | Pexels

1. മുട്ട

പ്രോട്ടീന്‍, കോളിൻ പോലുള്ള അവശ്യ പോഷകങ്ങളുടെയും മികച്ച ഉറവിടമായ മുട്ട കഴിക്കുന്നത് വിശപ്പ് കുറയ്ക്കാനും ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കും.

മുട്ട | Pexels

2. ചീര

കലോറി കുറവും നാരുകള്‍ അടങ്ങിയതുമായ ചീര വയറിലെ കൊഴുപ്പ് കുറയ്ക്കാനും ശരീരഭാരം കുറയ്ക്കാനും സഹായിക്കും

ചീര | Pexels

3. ഗ്രീന്‍ ടീ

ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ ഗ്രീന്‍ ടീ കുടിക്കുന്നത് ശരീരത്തിലെ അനാവശ്യ കൊഴുപ്പിനെ ഇല്ലാതാക്കാനും ശരീരഭാരം കുറയ്ക്കാനും സഹായിക്കും

ഗ്രീന്‍ ടീ | Pexels

4. നാരങ്ങാ-വെള്ളം- തേന്‍

നാരങ്ങാ വെള്ളത്തില്‍ തേന്‍ ചേര്‍ത്ത് കുടിക്കുന്നത് ശരീരഭാരം നിയന്ത്രിക്കാന്‍ സഹായിക്കും. ഇതിനായി ഇളം ചൂടുവെള്ളത്തില്‍ അര നാരങ്ങയുടെ നീരും ഒരു ടീസ്പൂൺ തേനും ചേര്‍ത്ത് കുടിക്കാം.

നാരങ്ങാ-വെള്ളം- തേന്‍ | Pexels

5. ഓട്സ്

നാരുകളാല്‍ സമ്പന്നമായ ഓട്സ് കഴിക്കുന്നതും ശരീരഭാരം നിയന്ത്രിക്കാന്‍ ഗുണം ചെയ്യും

ഓട്സ് | Pexels

6. ക്യാരറ്റ്

ക്യാരറ്റില്‍ കലോറി കുറവാണ്. ഇവ ആഹാരത്തില്‍ കൂടുതലായി ഉള്‍പ്പെടുത്തുന്നത് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും.

ക്യാരറ്റ് | Pexels

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Samakalikamalayalam | File