രാവിലെ വെറും വയറ്റിൽ കഴിക്കേണ്ട ഏറ്റവും നല്ല ആരോഗ്യകരമായ ഭക്ഷണങ്ങൾ

സമകാലിക മലയാളം ഡെസ്ക്

രാവിലെ ആരോഗ്യകരമായ ഭക്ഷണശീലങ്ങൾ പാലിക്കുന്നത് ജീവിതശൈലി രോഗങ്ങളെ തടയുന്നതിൽ നിർണായക പങ്ക് വഹിക്കുന്നതായി ആരോഗ്യ വിദഗ്ധർ പറയുന്നു.

പ്രതീകാത്മക ചിത്രം | Pinterest

രാത്രിയിലുടനീളമുള്ള ഉപവാസത്തിന് ശേഷം വെറും വയറ്റിൽ എന്ത് ഭക്ഷണം കഴിക്കുന്നു എന്നത് ദഹനശേഷി, ഊർജ്ജനില, മെറ്റബോളിസം എന്നിവയെ നേരിട്ട് ബാധിക്കുന്നു.

പ്രതീകാത്മക ചിത്രം | AI Generated

രാവിലെ എളുപ്പത്തിൽ ദഹിക്കുന്ന ആരോഗ്യകരമായ ഭക്ഷണങ്ങൾ തിരഞ്ഞെടുക്കേണ്ടത് അത്യാവശ്യമാണ്.

Healthy breakfast

നെയ്യ്

രാവിലെ വെറും വയറ്റിൽ നെയ്യ് കഴിക്കുന്നത് ആരോഗ്യത്തിന് ഗുണകരമാണ്.ദഹനവ്യവസ്ഥയെ ശുദ്ധീകരിക്കാനും ഗ്യാസ്, അസിഡിറ്റി, മലബന്ധം എന്നിവ കുറയ്ക്കാൻ ഇത് സഹായിച്ചേക്കാം. ഇതിൽ അടങ്ങിയിരിക്കുന്ന ബ്യൂട്ടിറിക് ആസിഡ് രോഗപ്രതിരോധ ശേഷി കൂട്ടാൻ സഹായിക്കുന്നു.

Ghee health benefits. | Pinterest

ചിയ സീഡ്സ്

ചിയ സീഡ്സ് വെറും വയറ്റിൽ കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാനും ദഹനം മെച്ചപ്പെടുത്താനും വളരെ നല്ലതാണ്. ഇത് കുതിർത്തു കഴിക്കുന്നതാണ് ഏറ്റവും ഉചിതം

chia seeds | Pinterest

കുതിർത്ത ബദാം

ഇതിൽ ആരോഗ്യകരമായ കൊഴുപ്പും പ്രോട്ടീനും അടങ്ങിയിരിക്കുന്നു. ശരീരത്തിനു ആവശ്യമായ ഊർജം നൽകാൻ സഹായിക്കുന്ന ബദാം രാവിലെ വെറും വയറ്റിൽ കഴിക്കുന്നത് ഏറെ ഗുണകരമാണ്.

Soaked almonds | Pinterest

മുട്ട പുഴുങ്ങിയത്

പ്രോട്ടീന്‍, കാല്‍സ്യം, വൈറ്റമിന്‍ ഡി, വൈറ്റമിന്‍ ബി6 തുടങ്ങി പല പോഷകങ്ങളും മുട്ടയിൽ അടങ്ങിയിട്ടുണ്ട്. വെറും വയറ്റിൽ കഴിക്കാൻ സാധിച്ചില്ലെങ്കിൽ ബ്രേക്ക്ഫാസ്റ്റിനൊപ്പം മുട്ട ഉൾപ്പെടുത്താവുന്നതാണ്.

Boiled egg | Pinterest

ഏത്തപ്പഴം

വിറ്റാമിൻ, ഫൈബർ എന്നിവയാൽ സമ്പന്നമാണ് ഏത്തപ്പഴം. ഇതും രാവിലെ വെറും വയറ്റിൽ കഴിക്കാവുന്ന ഒരു മികച്ച ഫുഡാണ്. ഇവയിൽ ഉയർന്ന അളവിൽ പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. പുഴുങ്ങികഴിക്കുന്നത് ഉത്തമം.

Banana

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam