സമകാലിക മലയാളം ഡെസ്ക്
നമ്മുടെ അടുക്കളയിലെ ഒഴിവാക്കാനാവാത്ത ഒന്നാണല്ലോ ഉപ്പ്.
വിപണിയില്‍ ഇന്ന് പല തരത്തിലുള്ള ഉപ്പുകള്‍ ലഭ്യമാണ്.
ഇവയില്‍ ഏതാണ് ആരോഗ്യത്തിന് ഏറ്റവും നല്ലത് എന്ന കാര്യത്തില്‍ പലര്‍ക്കും സംശയമുണ്ട്.
ഉപ്പിൽ ഏതാണ് ആരോഗ്യത്തിന് നല്ലതെന്ന് നോക്കാം
ഹിമാലയൻ സാള്‍ട്ട്
ഇതല്‍പം പിങ്ക് നിറം കലര്‍ന്നതായിരിക്കും.ഹിമാലയൻ സാള്‍ട്ടിൽ സോഡിയത്തിന് പുറമെ പൊട്ടാസ്യം, മഗ്നീഷ്യം, കാത്സ്യം എന്നിങ്ങനെയുള്ള ധാതുക്കളെല്ലാം അടങ്ങിയിട്ടുണ്ട്. ഇവയെല്ലാം ശരീരത്തിന് വളരെ നല്ലതാണ്. അതിനാല്‍ മറ്റ് ഉപ്പുകളെ അപേക്ഷിച്ച് അല്‍പം കൂടി ആരോഗ്യകരമായതാണിത്. എങ്കിലും പരിമിതമായ അളവിൽ ഉപയോഗിക്കുന്നതാണ് നല്ലത്.
സീ സാള്‍ട്ട്
കടല്‍വെള്ളം വറ്റിച്ചെടുത്ത് തയ്യാറാക്കുന്ന ഉപ്പ് ആണിത്. പ്രോസസ് ചെയ്തു വാണിജ്യാടിസ്ഥാനത്തിൽ ഉൽപാദിപ്പിക്കുന്ന ഇവയിലും ധാതുക്കൾ അടങ്ങിയിട്ടുണ്ടെങ്കിലും ഹിമാലയൻ സാൾട്ടിൻ്റെ അത്ര ഗുണമില്ല.
ടേബിള്‍ സാള്‍ട്ട്
നമ്മള്‍ സാധാരണനിലയില്‍ വീടുകളിലുപയോഗിക്കുന്ന ഉപ്പാണ് ടേബിള്‍ സാള്‍ട്ട്. കടലില്‍ നിന്നെടുക്കുന്ന ഉപ്പ് തന്നെയാണിതും. എന്നാല്‍ നല്ലതുപോലെ പ്രോസസ് ചെയ്തെടുക്കുന്നതായതിനാല്‍ സ്വാഭാവികമായും ആരോഗ്യത്തിന് അത്ര നല്ലതല്ല.
പൊട്ടാസ്യം സാള്‍ട്ട്
പേര് സൂചിപ്പിക്കും പോലെ തന്നെ പൊട്ടാസ്യം അടങ്ങിയിട്ടുള്ള ഉപ്പാണിത്. സോഡിയം അധികമാകുമ്പോള്‍ അതിന്‍റെ ദൂഷ്യമൊഴിവാക്കാൻ പൊട്ടാസ്യം സഹായിക്കും. ഇക്കാരണങ്ങളെല്ലാം കൊണ്ടുതന്നെ ബിപിയുള്ളവര്‍ക്ക് ഇതുപയോഗിക്കാവുന്നതാണ്. എങ്കിലും ഇതും അളവ് ശ്രദ്ധിക്കേണ്ടതുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates