ഗുണങ്ങളറിഞ്ഞ് കുടിക്കാം ഈ ചായകൾ

സമകാലിക മലയാളം ഡെസ്ക്

ലോകമെമ്പാടുമുള്ള ഏറ്റവും പ്രശസ്തമായ പാനീയങ്ങളിലൊന്നാണ് ചായ.

പ്രതീകാത്മക ചിത്രം | AI Generated

കട്ടന്‍ ചായ, ഗ്രീന്‍ ടീ, ഓലോങ് തുടങ്ങിയ യഥാര്‍ഥ ചായകള്‍ കാമെലിയ സിനെന്‍സിസ് എന്ന തേയില ചെടിയുടെ ഇലകളില്‍ നിന്നാണ് ഉണ്ടാക്കുന്നത്.

പ്രതീകാത്മക ചിത്രം | AI Generated

ടിസാനുകള്‍ എന്നറിയപ്പെടുന്ന ഹെര്‍ബല്‍ ടീ വിവിധ സസ്യങ്ങളില്‍ നിന്നാണ് നിര്‍മിച്ചിരിക്കുന്നത്.

പ്രതീകാത്മക ചിത്രം | AI Generated

ഒറിജിനല്‍ ചായകളും ഹെര്‍ബല്‍ ചായകളും ആരോഗ്യത്തെ പ്രോത്സാഹിപ്പിക്കുന്ന ഫൈറ്റോകെമിക്കലുകളാല്‍ സമ്പന്നമാണ്.

പ്രതീകാത്മക ചിത്രം | AI Generated

ബ്ലാക്ക് ടീ

കട്ടന്‍ ചായയില്‍ തേഫ്ലേവിന്‍, തേറൂബിഗിന്‍സ്, കാറ്റെച്ചിന്‍ എന്നിവയുള്‍പ്പെടെ വിവിധ രോഗങ്ങളെ പ്രതിരോധിക്കുന്ന ആന്റിഓക്സിഡന്റുകള്‍ അടങ്ങിയിരിക്കുന്നു. ബ്ലാക്ക് ടീ കുടിക്കുന്നത് പ്രമേഹം വരാനുള്ള സാധ്യത കുറയ്ക്കുമെന്നും കണ്ടെത്തലുണ്ട്.

പ്രതീകാത്മക ചിത്രം | AI Generated

ഗ്രീന്‍ ടീ

തേയില ഇലകള്‍ ഓക്‌സിഡൈസ് ചെയ്യാന്‍ അനുവദിക്കാതെ ആവിയില്‍ ഉണക്കിയാണ് ഗ്രീന്‍ ടീ ഉണ്ടാക്കുന്നത്. കാറ്റെച്ചിന്‍ ആന്റിഓക്സിഡന്റുകളാല്‍ സമ്പന്നമാണ് ഈ ചായ. കഫീന്‍ അടങ്ങിയിരിക്കുന്നതിനാല്‍ ഇത് മാനസിക ഊര്‍ജസ്വലത വര്‍ധിപ്പിക്കുകയും ഹൃദ്രോഗവും പ്രമേഹവും തടയാന്‍ സഹായിക്കുകയും ചെയ്യും.

പ്രതീകാത്മക ചിത്രം | AI Generated

ഓലോങ്

പരമ്പരാഗതമായ ചൈനീസ് ചായയാണ് ഓലോംഗ് ചായകള്‍. ഇതുണ്ടാക്കാന്‍ തേയില ഇലകള്‍ ഭാഗികമായി ഓക്‌സിഡൈസ് ചെയ്യപ്പെടുന്നു. ആന്റിഓക്സിഡന്റുകളായി പ്രവര്‍ത്തിക്കുന്ന കാറ്റെച്ചിനുകള്‍ ഉള്‍പ്പെടെയുള്ള പോളിഫെനോളുകളുടെ ഒരു മിശ്രിതം ഓലോങ്ങില്‍ അടങ്ങിയിരിക്കുന്നു. തിളപ്പിച്ച വെള്ളത്തില്‍ ഇലകള്‍ ഇട്ടാണ് ഓലോങ് ചായ ഉണ്ടാക്കുന്നത്.

പ്രതീകാത്മക ചിത്രം | AI Generated

വൈറ്റ് ടീ

ഇളം തേയില ഇലകളും മൊട്ടുകളും ആവിയില്‍ ഉണക്കിയാണ് വൈറ്റ് ടീ ഉണ്ടാക്കുന്നത്. വൈറ്റ് ടീയിലെ കാറ്റെച്ചിന്‍ ഗ്രീന്‍ ടീയുടേതിന് സമാനമാണ്, ഇത് പ്രത്യേകിച്ച് ആരോഗ്യകരമായ പാനീയമാണ്.

പ്രതീകാത്മക ചിത്രം | AI Generated

ജാപ്പനീസ് മാച്ച

പൊടിച്ച ഗ്രീന്‍ ടീയാണ് മാച്ച. സാധാരണ ഗ്രീന്‍ ടീ പോലെ, ഇതില്‍ ഉയര്‍ന്ന അളവിലുള്ള ആന്റിഓക്സിഡന്റ് സംയുക്തങ്ങള്‍ അടങ്ങിയിരിക്കുന്നു. ഒരു ജാപ്പനീസ് മാച്ച ചായ ഉണ്ടാക്കാന്‍, ചെറിയ അളവിലുള്ള മാച്ച ചൂടുവെള്ളത്തില്‍ ചേര്‍ത്ത് നന്നായി ഇളക്കി യോജിപ്പിക്കണം. നന്നായി പതഞ്ഞു വന്നാല്‍ മാച്ച ചായ തയാര്‍.

പ്രതീകാത്മക ചിത്രം | AI Generated

ചെമ്പരത്തി ചായ

രക്തസമ്മര്‍ദ്ദം, പ്രമേഹം തുടങ്ങിയ അസുഖങ്ങളാല്‍ വിഷമിക്കുന്നവര്‍ക്കുള്ള ഉത്തമ ഔഷധമാണ് ചെമ്പരത്തി ചായ.ചെമ്പരത്തി പൂവില്‍ അടങ്ങിയിരിക്കുന്ന ഫ്‌ളവനോയിഡുകളും ആന്തോസയാനിനുകളും ആന്റിഓക്സിഡന്റ് ഗുണങ്ങളുള്ള സംയുക്തങ്ങളാണ്. ഇവയാണ് ബി.പിയെയും ഷുഗറിനെയും നിയന്ത്രിക്കുന്നത്.

പ്രതീകാത്മക ചിത്രം | AI Generated

റൂയിബോസ്

ദക്ഷിണാഫ്രിക്കയില്‍ വളരുന്ന ഒരു പയര്‍വര്‍ഗത്തിലുള്ള സസ്യമാണ് റൂയിബോസ്. 'റെഡ് ടീ' എന്നും അറിയപ്പെടുന്ന റൂയിബോസ് കഫീന്‍ രഹിതവും ഫ്‌ളവനോയ്ഡ് ആന്റിഓക്സിഡന്റുകളാല്‍ സമ്പന്നവുമാണ്.റൂയിബോസ് ടീ പതിവായി കുടിക്കുന്നത് രക്തത്തിലെ ആന്റിഓക്സിഡന്റുകളുടെ അളവ് വര്‍ധിപ്പിക്കുകയും എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍ കുറയ്ക്കുകയും ചെയ്യുന്നു.

പ്രതീകാത്മക ചിത്രം | AI Generated

കർപ്പൂര തുളസി ചായ

മഞ്ഞുകാലത്ത് ചൂടും ചൂടുകാലത്ത് തണുപ്പും തരാന്‍ കഴിവുള്ള ചായയാണിത്. കർപ്പൂര തുളസി ഇലകളിലെ എണ്ണ ഓക്കാനം, ദഹനക്കേട്, കുടല്‍ സിന്‍ഡ്രോമിന്റെ അസ്വസ്ഥതയുള്ള ദഹനനാളത്തിന്റെ ലക്ഷണങ്ങള്‍ എന്നിവ മെച്ചപ്പെടുത്തും. ഭാരനിയന്ത്രണത്തിനും അത്യുത്തമമാണ് ഈ ചായ.

പ്രതീകാത്മക ചിത്രം | AI Generated

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Samakalikamalayalam | File