കേരളത്തിൽ മഞ്ഞൾ നടാൻ ഏറ്റവും അനുയോജ്യമായ സമയം

സമകാലിക മലയാളം ഡെസ്ക്

കേരളത്തിലെ കാലാവസ്ഥയ്ക്ക് ഏറ്റവും അനുയോജ്യമായ കൃഷികളിലൊന്നാണ് മഞ്ഞൾ.

Turmeric | Pinterest

പാചകത്തിൽ മാത്രമല്ല ഔഷധഗുണത്തിലും മുന്നിൽ നിൽക്കുന്ന മഞ്ഞളിന് വിപണിയിൽ ആവശ്യക്കാർ ഏറെയാണ്.

Turmeric | Pinterest

മഞ്ഞൾ നടാൻ ഏറ്റവും അനുയോജ്യമായ സമയം ഏതാണെന്നും ,എങ്ങനെ നടാം എന്നും നോക്കാം.

Turmeric plant | Pinterest

ഏപ്രിൽ - മെയ് മാസങ്ങളാണ് കേരളത്തിൽ മഞ്ഞൾ നടാൻ ഏറ്റവും അനുയോജ്യമായ സമയം .

Turmeric plant | Pinterest

ആദ്യത്തെ വേനൽമഴ ലഭിക്കുന്നതോടെ മഞ്ഞൾ നടാം.

Turmeric plant | Pinterest

ഏകദേശം 7 മുതൽ 9 മാസം വരെയാണ് ഇതിന്റെ കാലാവധി.

പ്രതീകാത്മക ചിത്രം | Pinterest

ജനുവരി - ഫെബ്രുവരി മാസങ്ങളിൽ ഇലകൾ ഉണങ്ങി തുടങ്ങുമ്പോൾ വിളവെടുക്കാം.

പ്രതീകാത്മക ചിത്രം | Pinterest

മണ്ണ് തടമെടുത്തും ഗ്രോ ബാഗുകളിലും ഇവ നടാം.

Turmeric plant | Pinterest

വിത്ത് മഞ്ഞൾ (റൈസോമുകൾ) ആണ് നടാൻ ഉപയോഗിക്കുന്നത്.

Turmeric | Pinterest

നടുന്നതിന് മുൻപ് വിത്തുകൾ സുടോമോണാസ് ലായനിയിൽ മുക്കി വെക്കുന്നത് രോഗങ്ങൾ തടയാൻ സഹായിക്കും.

Turmeric | Pinterest

മഞ്ഞൾ നടുമ്പോൾ അടിവളമായി ചാണകപ്പൊടി, കമ്പോസ്റ്റ് എന്നിവ ധാരാളമായി ചേർക്കാം. വേപ്പിൻപിണ്ണാക്കും എല്ലുപൊടിയും ചേർക്കുന്നത് മികച്ച വിളവ് നൽകും.

Turmeric | Pinterest

മഞ്ഞൾ നട്ടാലുടൻ പച്ചിലകൾ ഉപയോഗിച്ച് പുതയിടുന്നത് മണ്ണിലെ ഈർപ്പം നിലനിർത്താനും കളകൾ കുറയ്ക്കാനും സഹായിക്കും.

Turmeric plant | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File