പഠിക്കാന്‍ ഏറ്റവും നല്ല സമയം ഏതാണ്?

സമകാലിക മലയാളം ഡെസ്ക്

പഠനത്തിന് ഏറ്റവും നല്ല സമയം ഏതാണ് എന്നത് വിദ്യാർഥികളിൽ പലരും ചോദിക്കുന്ന ഒരു ചോദ്യമാണ്.

A student is studying

രാവിലെ നേരത്തെയാണോ, അതോ രാത്രി വൈകിയാണോ പഠിക്കുന്നത് കൂടുതൽ ഫലപ്രദമാകുക എന്ന ചർച്ച എപ്പോഴും നിലനിൽക്കുന്നുണ്ട്.

A student is studying

യഥാർത്ഥത്തിൽ എല്ലാവർക്കും ഒരുപോലെ അനുയോജ്യമായ ഒരു സമയം ഇല്ല എന്നതാണ് വാസ്തവം.

A student is studying

ചിലർക്ക് രാവിലെ നേരത്തെ പഠിക്കുമ്പോൾ കൂടുതൽ ഏകാഗ്രത ലഭിക്കുമ്പോൾ, മറ്റുചിലർക്ക് രാത്രി സമയമാണ് കൂടുതൽ ഫലപ്രദമാകുന്നത്.

A student is studying

നമ്മുടെ ശരീരത്തിനും തലച്ചോറിനും അതിന്‍റെതായ ഒരു താളമുണ്ട്. എല്ലാവര്‍ക്കും ഇത് ഒരുപോലെയായിരിക്കില്ല. ഈ താളത്തിന് അനുസരിച്ച് സമയക്രമം തിരഞ്ഞെടുക്കാന്‍ ശ്രമിക്കാം

A student is studying

പുലര്‍ച്ചെ പഠിക്കുന്നതിന്‍റെ ഗുണം

നീണ്ട ഒരു ഉറക്കത്തിന് ശേഷം തലച്ചോര്‍ ഫ്രഷ് ആയിരിക്കുന്ന സമയമാണ് പുലര്‍ച്ചെ. ഈ സമയം പഠിക്കുന്നത് ശ്രദ്ധയും ഓര്‍മശക്തിയും വര്‍ധിപ്പിക്കും. ഈ സമയം വളരെ കഠിനമായ വിഷയവും എളുപ്പത്തില്‍ പരിഹരിക്കാനാകും.

A student is studying

രാത്രിയില്‍ പഠിക്കുമ്പോള്‍

രാത്രിയുടെ നിശബ്ദത നിങ്ങളെ കൂടുതല്‍ ചിന്താശേഷിയുള്ളവരും ക്രിയാത്മകവുമാക്കുന്നു. എഴുതാനും പഠിച്ച കാര്യങ്ങള്‍ റിവിഷന്‍ ചെയ്യാനും ആശയങ്ങള്‍ ഉണ്ടാക്കാനുമൊക്കെ രാത്രിസമയം മികച്ചതാണ്.

A student is studying

ശാസ്ത്രം പറയുന്നത്

ഓര്‍മശക്തിക്ക് പുലര്‍ച്ചെയാണ് മികച്ചതെന്നാണ് പഠനങ്ങള്‍ പറയുന്നത്. എന്നാല്‍ പുറത്തെ ക്ലോക്കിനെക്കാള്‍ നമ്മുടെ ദിനചര്യയെ ആശ്രയിച്ചാണ് ഉല്‍പാദനക്ഷമത തീരുമാനിക്കുന്നത്.

A student is studying

തലച്ചോറും സമ്മര്‍ദവും

പുലര്‍ച്ചെ സമയം സ്‌ക്രീന്‍ ഉപയോഗം മൂലമുണ്ടാകുന്ന ക്ഷീണം, സമ്മര്‍ദം എന്നിവ കുറയ്ക്കുന്നു. എന്നാല്‍ രാത്രി ഉറക്കമിളയ്ക്കുന്നത് സമ്മര്‍ദത്തിലേക്ക് നയിക്കാം. തലച്ചോര്‍ സമ്മര്‍ദത്തിലാകാതിരിക്കാന്‍ മിതത്വം പാലിക്കുക എന്നതാണ് മികച്ച മാര്‍ഗം.

A student is studying

വിദ്യാര്‍ഥികള്‍ക്ക്

പുലര്‍ച്ചെ പഠിക്കാന്‍ ഇഷ്ടപ്പെടുന്നവര്‍ പൊതുവെ പറയുന്ന സമയം അഞ്ച് മണിയാണ്. രാത്രി 11 മണിക്ക് ശേഷമാണ് കൂടുതല്‍ ഏകാഗ്രത കിട്ടുന്നതെന്നും മറ്റുചിലര്‍ പറയുന്നു.

A student is studying

ഷെഡ്യൂള്‍ ചെയ്യുക

രണ്ട് സമയവും പരീക്ഷിച്ചു നോക്കുക. ആദ്യ ഒരാഴ്ച പുലര്‍ച്ചെ എഴുന്നേറ്റ് പഠിച്ചു നോക്കുക. അടുത്ത ഒരാഴ്ച രാത്രി പരീക്ഷിക്കാം. നിങ്ങളുടെ ശ്രദ്ധയും മൂഡും ട്രാക്ക് ചെയ്ത ശേഷം ഏറ്റവും മികച്ചത് തിരഞ്ഞെടുക്കുക.

A student is studying

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam