സമകാലിക മലയാളം ഡെസ്ക്
വേനൽക്കാലത്ത് ഫിറ്റ്നസ് ദിനചര്യ പിന്തുടരുന്നത് അല്പം ബുദ്ധിമുട്ടുള്ള കാര്യമാണ്.
കാരണം കനത്ത ചൂടിൽ വ്യായാമം ചെയ്യുന്നത് ക്ഷീണം, ഡീഹൈഡ്രേഷൻ, തലചുറ്റൽ പോലുള്ള പ്രശ്നങ്ങൾക്ക് കാരണമാകാം.
അതുകൊണ്ട് തന്നെ വർക്ക് ഔട്ട് ചെയ്യാനുള്ള സമയം വളരെ ശ്രദ്ധയോടെ തിരഞ്ഞെടുക്കണം.
വേനലിൽ ശരീരത്തിന് ഏറ്റവും അനുയോജ്യമായ വർക്ക് ഔട്ട് സമയം ഏതാണ് എന്ന് അറിയാം.
കൊടും ചൂടിൽ വ്യായാമം ചെയ്യുന്നത് എളുപ്പമല്ലാത്തതിനാൽ സ്വന്തം സൗകര്യം മാത്രം നോക്കാതെ ചൂടിന്റെ കാഠിന്യവും കണക്കിലെടുക്കണം.
ദിവസത്തില്‍ ഏറ്റവും ചൂടേറിയ സമയമാണ് രാവിലെ 10 മുതൽ ഉച്ച കഴിഞ്ഞു 3 വരെ. ഈ സമയത്ത് വ്യായാമം ചെയ്യുന്നത് ഒഴിവാക്കുക
ചൂടുകാലത്ത് വ്യായാമത്തിന് ഏറ്റവും അനുയോജ്യമായ സമയം അതിരാവിലെ ആണ്. അത്രയും നേരത്തേ എഴുന്നേൽക്കാൻ കഴിയുന്നില്ലെങ്കിൽ സൂര്യാസ്തമയത്തിനുശേഷം വ്യായാമം ചെയ്യാം.
വ്യായാമം ചെയ്യുമ്പോൾ ഇളം നിറമുള്ള അയഞ്ഞ വസ്ത്രങ്ങൾ ധരിക്കണം. ഇരുണ്ട നിറങ്ങൾ ചൂട് ആകിരണം ചെയ്യും
വ്യായാമം ചെയ്യുന്നതിനു അൽപ്പം മുമ്പ് കുറഞ്ഞത് രണ്ടു ഗ്ലാസ് വെള്ളമെങ്കിലും കുടിക്കുക .
വീട്ടിലാണെങ്കിലും ജിമ്മിലാണെങ്കിലും വ്യായാമം ചെയ്യുമ്പോൾ തൊട്ടടുത്ത തന്നെ വെള്ളം നിറച്ച കുപ്പി മറക്കാതെ കരുതുക .
വ്യായാമം പൂർത്തിയായതിനു ശേഷം കൂടുതൽ വെള്ളം കുടിക്കാവുന്നതാണ്
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates