സമകാലിക മലയാളം ഡെസ്ക്
കടൽ വിഭവങ്ങളിൽ മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട ഒന്നാണ് ചെമ്മീൻ അഥവാ കൊഞ്ച്.
എന്നാൽ പലപ്പോഴും ഇവ പാചകം ചെയ്യുമ്പോൾ ഇത് അമിതമായി വെന്ത് റബ്ബർ പോലെ കടുപ്പമുള്ളതാകുന്നത് വീട്ടമ്മമാരെയും പാചകക്കാരെയും ഒരുപോലെ വലയ്ക്കുന്ന പ്രശ്നമാണ്.
കൊഞ്ച് പാകം ചെയ്യുന്ന രീതിയും സമയവും കൃത്യമായാൽ മാത്രമേ അതിന്റെ തനതായ രുചിയും മൃദുത്വവും ആസ്വദിക്കാൻ കഴിയൂ.
ഫ്രഷ് ചെമ്മീനും, ഫ്രീസറിൽ സൂക്ഷിച്ച ചെമ്മീനും പാകം ചെയ്യുമ്പോൾ പാലിക്കേണ്ട സമയക്രമം എങ്ങനെയെന്നും ശ്രദ്ധിക്കേണ്ട മറ്റ് കാര്യങ്ങളും നോക്കാം.
ചെമ്മീൻ കറികൾക്കോ സാലഡുകൾക്കോ വേണ്ടി തിളപ്പിക്കുമ്പോൾ സമയം പ്രത്യേകം ശ്രദ്ധിക്കണം.
പുതിയ ചെമ്മീൻ: 1 മുതൽ 3 മിനിറ്റ് വരെ
ഫ്രീസറിൽ ചെമ്മീൻ: 3 മുതൽ 4 മിനിറ്റ് വരെ
റോസ്റ്റുകൾക്കും ഫ്രൈകൾക്കുമായി പാൻ ഉപയോഗിക്കുമ്പോൾ
പുതിയ ചെമ്മീൻ: ഒരു വശം 1.5 മുതൽ 2 മിനിറ്റ് വരെ
ഫ്രീസറിൽ സൂക്ഷിച്ചത്: ഒരു വശം 2 മുതൽ 2.5 മിനിറ്റ് വരെ
ഓവൻ ഉപയോഗിച്ച് ബേക്ക് (Baking - 400°F/200°C) ചെയ്യുമ്പോൾ
പുതിയ ചെമ്മീൻ: 6 മുതൽ 8 മിനിറ്റ്
ഫ്രീസറിൽ സൂക്ഷിച്ചത്: 8 മുതൽ 10 മിനിറ്റ്
എയർ ഫ്രൈയിംഗ് ( 400°F/200°C)
പുതിയ ചെമ്മീൻ: 5 മുതൽ 6 മിനിറ്റ്.
ഫ്രീസറിൽ സൂക്ഷിച്ചത്: 6 മുതൽ 7 മിനിറ്റ്.
ചെമ്മീൻ പാകമായോ എന്ന് തിരിച്ചറിയാനുള്ള ലളിതമായ വിദ്യയാണ് വെന്ത് വരുമ്പോൾ അത് ഇംഗ്ലീഷ് അക്ഷരമാലയിലെ 'C' ആകൃതിയിൽ ആണെങ്കിൽ കൃത്യമായി പാകമായിട്ടുണ്ട് എന്ന്.
വല്ലാതെ ചുരുണ്ട് 'O' ആകൃതിയിലായാൽ അത് അധികം വെന്തുപോയെന്നും രുചി കുറയുമെന്നും മനസ്സിലാക്കാം.
വറുക്കാൻ എടുക്കുന്നതിന് മുമ്പ് ചെമ്മീനിലെ വെള്ളം ടിഷ്യൂ ഉപയോഗിച്ച് ഒപ്പിയെടുക്കുന്നത് നല്ലതാണ്. ഇത് ചെമ്മീൻ നന്നായി മൊരിഞ്ഞ് കിട്ടാൻ സഹായിക്കും.
ഫ്രോസൺ ചെമ്മീൻ ഉപയോഗിക്കുകയാണെങ്കിൽ പാകം ചെയ്യുന്നതിന് മുമ്പ് സാധാരണ താപനിലയിലെത്തിയെന്ന് ഉറപ്പാക്കണം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates