സമകാലിക മലയാളം ഡെസ്ക്
ശരീരത്തിൽ വിറ്റാമിൻ ഡിയുടെ അളവ് വർദ്ധിപ്പിക്കാൻ സപ്ലിമെന്റുകൾക്കും ഭക്ഷണങ്ങൾക്കും ഒപ്പം സഹായിക്കുന്ന ഒരു ഘടകമാണ് സൂര്യപ്രകാശം കൊള്ളുക എന്നത്.
എന്നാൽ ഏത് സമയമാണ് ഇതിന് തിരഞ്ഞെടുക്കേണ്ടത് എന്ന് പലർക്കും സംശയം ഉണ്ടായിരിക്കും.
വിറ്റമിൻ ഡി സൂര്യപ്രകാശത്തിലൂടെ ശരീരത്തിലേക്ക് സ്വീകരിക്കാൻ ഏറ്റവും നല്ല സമയം ഏതാണെന്ന് നോക്കാം.
രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒരു മണി വരെയാണ് ഏറ്റവും നല്ല സമയം. സൂര്യൻ ഉയർന്ന അളവിൽ ഗുണം ചെയ്യുന്ന സമയമാണ് ഇത്.
വൈറ്റമിൻ ഡി സ്വീകരിക്കുന്നതിന് തിരഞ്ഞെടുക്കുന്ന സമയം അതിരാവിലെയും ഉച്ചകഴിഞ്ഞും ഒഴിവാക്കുക. യു വി ബി രശ്മികൾ ഈ സമയത്ത് ദുർബലമായതിനാൽ ഈ സമയം വൈറ്റമിൻ ഡി ഉൽപ്പാദനത്തിന് ഫലപ്രദമല്ല.
ഏകദേശം 15 മുതൽ 30 മിനിറ്റ് സൂര്യ പ്രകാശം ഏൽക്കുന്നത് മതിയായ വൈറ്റമിൻ ഡി ലഭിക്കുന്നതിന് ഗുണം ചെയ്യും.
ഇളം ചർമ്മമുള്ള ആളുകൾക്ക് സൂര്യനിൽ കുറച്ച് സമയം മാത്രമേ ആവശ്യമുള്ളൂ അതേ സമയം ഇരുണ്ട ചർമ്മമുള്ളവർക്ക് അല്പം കൂടി സമയം സൂര്യപ്രകാശത്തിൽ ചിലവഴിക്കേണ്ടി വന്നേക്കാം.
സൂര്യപ്രകാശം കൊള്ളുന്ന സമയത്ത് സൺസ്ക്രീൻ പോലുള്ള ഘടകങ്ങൾ ഒഴിവാക്കേണ്ടതാണ്. കാരണം സൺ എക്സ്പോഷ്യസ് സമയത്ത് ഇത് സൺ ബ്ലോക്ക് ഉണ്ടാക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates