സമകാലിക മലയാളം ഡെസ്ക്
ദിവസവും ഏഴ് മുതൽ എട്ട് ലിറ്റർ വെള്ളം വരെ കുടിക്കണമെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്.
വെള്ളം കുടിക്കുന്നതിലൂടെ പല തരത്തിലുള്ള ഗുണങ്ങളാണ് നമ്മുടെ ശരീരത്തിന് ലഭിക്കുന്നത്.
എന്നാല്‍ ശരിയായ രീതിയില്‍ വെള്ളം കുടിച്ചില്ലെങ്കില്‍ ഗുണത്തേക്കാളേറെ ദോഷവും സംഭവിക്കാം.
വെള്ളം കുടിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളിതാ.
വേഗത്തിൽ നിന്നുകൊണ്ട് വെള്ളം കുടിക്കുന്നത് ശരിയല്ല. ഇരുന്ന് വെള്ളം കുടിക്കുമ്പോൾ മാത്രമേ നമ്മുടെ പേശികളും നാഡീവ്യൂഹവും ശാന്തമാവുകയുള്ളൂ. ഇത് ദഹന പ്രക്രിയയെ സഹായിക്കുന്നു.
ദാഹം തോന്നുമ്പോൾ ഒരു കുപ്പി വെള്ളം ഒന്നിച്ച് കുടിച്ചു തീർക്കുന്നത് അത്ര നല്ലതല്ല. വെള്ളം സിപ്പ്ചെയ്ത്, സാവധാനം കുടിക്കുന്നതാണ് ഉചിതം. ഇത് ഉമിനീർ വെള്ളവുമായി കലരാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കും.
ഭക്ഷണം കഴിക്കുന്നതിനിടയിലോ തൊട്ടുപിന്നാലെയോ അമിതമായി വെള്ളം കുടിക്കുന്നത് ദഹനരസങ്ങളെ നേർപ്പിക്കും. ഭക്ഷണത്തിന് 30 മിനിറ്റ് മുൻപോ അല്ലെങ്കിൽ 45 മിനിറ്റ് ശേഷമോ വെള്ളം കുടിക്കുക
അമിതമായി തണുപ്പിച്ച വെള്ളം കുടിക്കുന്നത് ദഹനത്തെ ബാധിക്കുകയും തൊണ്ടയിൽ അസ്വസ്ഥത ഉണ്ടാക്കുകയും ചെയ്യും. മുറിയിലെ താപനിലയിലുള്ള വെള്ളമോ അല്ലെങ്കിൽ മൺകൂജയിലെ വെള്ളമോ കുടിക്കുന്നതാണ് ഏറ്റവും ഉത്തമം.
ശരീരം ദാഹം അറിയിക്കുന്നത് 'നിർജ്ജലീകരണം' തുടങ്ങിക്കഴിഞ്ഞു എന്നതിന്റെ സൂചനയാണ്. അതിനാൽ ദാഹം തോന്നുന്നതിനായി കാത്തിരിക്കാതെ കൃത്യമായ ഇടവേളകളിൽ വെള്ളം കുടിക്കാൻ ശീലിക്കുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates