'ക്യൂട്ട്നസ് ഓവർലോഡ്'; ലോകത്തിലെ ക്യൂട്ടായ ജീവികൾ ഇവരാണ്

സമകാലിക മലയാളം ഡെസ്ക്

ലോകത്തിലെ ഏറ്റവും ‘ക്യൂട്ട്’ ആയ ജീവികൾ ഏതാണെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?

Red Panda | Pinterest

മരുഭൂമിയിലെ കുഞ്ഞൻ കുറുക്കൻ മുതൽ പുഞ്ചിരിക്കുന്ന ആക്സലോട്ട്‌ലുകൾ വരെ നീളുന്ന ആ സുന്ദരൻമാരുടെ പട്ടിക ഇതാ

Pika | Pinterest

ഫെനെക് ഫോക്സ്

വടക്കേ ആഫ്രിക്കയിലെ മരുഭൂമികളിൽ കാണപ്പെടുന്ന ഈ കുറുക്കന്മാർക്ക് വലിയ ചെവികളും കുഞ്ഞൻ മുഖവുമാണുള്ളത്. പകൽ മാളങ്ങളിൽ ഒളിച്ചിരിക്കുകയും രാത്രിയിൽ മാത്രം പുറത്തിറങ്ങുകയും ചെയ്യുന്നവരാണിവർ.

Fennec Fox | Pinterest

അഡെലി പെൻഗ്വിൻ

അന്റാർട്ടിക്കയിലെ ഈ താരങ്ങൾ കാണാൻ അതിസുന്ദരന്മാരാണെങ്കിലും അറിയപ്പെടുന്ന വേട്ടക്കാരാണ്. ഇര തേടാനായി 14 കിലോമീറ്റർ വരെ നീന്താൻ ഇവയ്ക്ക് മടിയില്ല.

Adelie penguin | Pinterest

റസ്റ്റി സ്പോട്ടഡ് ക്യാറ്റ്

പൂച്ച കുടുംബത്തിലെ ഏറ്റവും ചെറിയ അംഗങ്ങളാണിവർ. വെറും ഒരു കിലോഗ്രാം മാത്രം ഭാരമുള്ള ഇവർ ഇന്ത്യയിലെയും ശ്രീലങ്കയിലെയും കാടുകളിലാണ് പ്രധാനമായും കാണപ്പെടുന്നത്.

Rusty Spotted Cat | Pinterest

ഭീമൻ പാണ്ട

കരടി കുടുംബത്തിലാണെങ്കിലും സ്നേഹവും മടിയും മാത്രമാണ് ഇവരുടെ മുഖമുദ്ര. ഒരു ദിവസം 35 കിലോയിലധികം ഭക്ഷണം കഴിക്കുന്ന പാണ്ടകൾക്ക് ലോകമെമ്പാടും വലിയ ആരാധകവൃന്ദമുണ്ട്.

Giant panda | Pinterest

റെഡ് പാണ്ട

പേരിൽ പാണ്ട എന്നുണ്ടെങ്കിലും ഭീമൻ പാണ്ടകളുമായി ഇവർക്ക് ബന്ധമില്ല. ടെഡി ബെയറിനെപ്പോലെ തോന്നിക്കുന്ന ചുവന്ന വാലുള്ള ഇവർ ഏഷ്യയിലെ പർവതപ്രദേശങ്ങളിലാണ് കാണപ്പെടുന്നത്.

Red Panda | Pinterest

ആക്സലോട്ട്ല്‍

പുഞ്ചിരിക്കുന്ന മുഖഭാവമാണ് ആക്സലോട്ട്‌ലുകളുടെ പ്രത്യേകത. കരയിൽ ജീവിക്കാൻ കഴിയുമെങ്കിലും വെള്ളത്തിനടിയിൽ കഴിയാനാണ് ഇവർക്ക് കൂടുതൽ താല്പര്യം.

Axolotl | Pinterest

ഷുഗർ ഗ്ലൈഡർ

മിഴിച്ച കണ്ണുകളുള്ള ഈ കുഞ്ഞൻ ജീവികൾ കോളനികളായാണ് ജീവിക്കുന്നത്. മരങ്ങളിൽ നിന്ന് മരങ്ങളിലേക്ക് പറന്നെത്താൻ കഴിവുള്ള ഇവരുടെ പ്രധാന ഭക്ഷണം പൂന്തേനാണ്.

Sugar glider | Pinterest

ഗാലഗോ

കുട്ടികൾ കരയുന്നതുപോലെ ശബ്ദമുണ്ടാക്കുന്നതിനാൽ ഇവയെ ‘ബുഷ് ബേബി’ എന്നും വിളിക്കുന്നു. അഞ്ച് മീറ്ററോളം ദൂരം വരെ ചാടി ഇരപിടിക്കാൻ ഇവർക്ക് അസാമാന്യ മെയ്‌വഴക്കമുണ്ട്.

Galago | Pinterest

പികാ

മുയലുകളുടെ വർഗ്ഗത്തിൽപ്പെട്ട ഈ ജീവികൾ വടക്കേ അമേരിക്കയിലെ പാറക്കെട്ടുകളിലാണ് കണ്ടുവരുന്നത്. ഉരുണ്ട മുഖവും മൃദുവായ ശരീരവുമുള്ള ഇവർ കഠിനാധ്വാനികളാണെങ്കിലും കൂട്ടത്തിൽ ഭക്ഷണം മോഷ്ടിക്കുന്ന കുസൃതിക്കാരും കുറവല്ല.

Pika | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File