ഹെയർ മാസ്കും കണ്ടീഷണറും; രണ്ടും തമ്മിലുള്ള വ്യത്യാസമെന്ത്?

സമകാലിക മലയാളം ഡെസ്ക്

മുടി സംരക്ഷണത്തിൽ ഹെയർ മാസ്കും കണ്ടീഷണറും പലരും ഒരുപോലെയാണെന്ന് കരുതാറുണ്ട്.

The difference between a hair mask and a conditioner

എന്നാൽ ഇവയുടെ ഉപയോഗവും ഗുണങ്ങളും വ്യത്യസ്തമാണ്.

The difference between a hair mask and a conditioner

ഏത് എപ്പോൾ ഉപയോഗിക്കണം, ഏതാണ് നിങ്ങളുടെ മുടിക്ക് കൂടുതൽ അനുയോജ്യം എന്നിവ അറിയുന്നത് മുടിയുടെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും.

The difference between a hair mask and a conditioner

ഷാംപൂ ഉപയോഗിക്കുമ്പോൾ മുടിയിലെ അഴുക്കും എണ്ണയും നീക്കം ചെയ്യുന്നതിനൊപ്പം മുടി അല്പം വരണ്ടതാകാനും സാധ്യതയുണ്ട്. ഈ വരൾച്ച കുറയ്ക്കാനും മുടിയെ മൃദുവും തിളക്കമുള്ളതുമാക്കാനുമാണ് കണ്ടീഷണർ സഹായിക്കുന്നത്.

The difference between a hair mask and a conditioner

ഹെയർ മാസ്ക് എന്നത് മുടിക്ക് ആഴത്തിലുള്ള പോഷണം നൽകുന്ന ഒരു ട്രീറ്റ്മെന്റാണ്.

The difference between a hair mask and a conditioner

വരണ്ടതും കേടായതുമായ മുടിയെ പുനരുജ്ജീവിപ്പിക്കാനും മുടിയുടെ ആരോഗ്യനില മെച്ചപ്പെടുത്താനുമാണ് ഇത് പ്രധാനമായും ഉപയോഗിക്കുന്നത്

The difference between a hair mask and a conditioner

കണ്ടീഷണർ എല്ലാ ഷാംപൂവിനും ശേഷം ഉപയോഗിക്കാമെങ്കിലും ഹെയർ മാസ്ക് ആഴ്ചയിൽ ഒന്നോ രണ്ടോ തവണ മാത്രം ഉപയോഗിച്ചാൽ മതിയാകും.

The difference between a hair mask and a conditioner

കണ്ടീഷണർ സാധാരണയായി 2 മുതൽ 5 മിനിറ്റ് വരെ തലമുടിയിൽ വെച്ചാൽ മതി. എന്നാൽ ഹെയർ മാസ്ക് 10 മുതൽ 20 മിനിറ്റ് വരെ വെക്കുന്നതാണ് കൂടുതൽ ഫലം നൽകുന്നത്.

The difference between a hair mask and a conditioner

സാധാരണ മുടിയുള്ളവർക്ക് കണ്ടീഷണർ മാത്രം മതിയാകാം. എന്നാൽ വരണ്ടതും ഫ്രിസിയുമായതോ കളർ ചെയ്തതോ കേടായതോ ആയ മുടിയുള്ളവർക്ക് ഹെയർ മാസ്കും ഉപയോഗിക്കുന്നത് ഗുണം ചെയ്യും.

The difference between a hair mask and a conditioner

മികച്ച ഫലത്തിനായി ഹെയർ കണ്ടീഷണറും മാസ്ക്കും ഒരുമിച്ച് ഉപയോ​ഗിക്കാം.

The difference between a hair mask and a conditioner

ഷാംപൂ ചെയ്ത ശേഷം ഹെയർ മാസ്ക് ഉപയോ​ഗിച്ച് മുടി കഴുകി കളയാം, അതിന് ശേഷം കണ്ടീഷണർ ഉപയോ​ഗിക്കാം. ഇത് മുടിയിൽ കൂടുതൽ ഈർപ്പവും മൃദുത്വവും നിലനിർത്താൻ സഹായിക്കും.

The difference between a hair mask and a conditioner

മുടിയുടെ അവസ്ഥ മനസ്സിലാക്കി ഈ രണ്ട് ഉൽപ്പന്നങ്ങളും ശരിയായി ഉപയോഗിച്ചാൽ ആരോഗ്യമുള്ളതും തിളക്കമുള്ളതുമായ മുടി സ്വന്തമാക്കാം.

The difference between a hair mask and a conditioner

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File