ഒറ്റ നോട്ടത്തിൽ കണ്ടാൽ ഓറഞ്ച് തന്നെ, എന്താണ് കിന്നോവ്

സമകാലിക മലയാളം ഡെസ്ക്

നമ്മുടെ നാട്ടിലെ പഴക്കടകളിൽ എപ്പോഴും നിറഞ്ഞുനിൽക്കുന്ന പഴങ്ങളിൽ ഒന്നാണ് ഓറഞ്ച്.

Orrange | Pinterest

ഒറ്റനോട്ടത്തിൽ എല്ലാം ഓറഞ്ചാണെന്ന് തോന്നുമെങ്കിലും, ഇതിൽ പലതും 'കിന്നോവ്' എന്ന മറ്റൊരു തരം നാരങ്ങയാണ്.

Kinnow | Pinterest

കാണാൻ ഒരുപോലെയാണെങ്കിലും, ഗുണത്തിലും രുചിയിലും ഇവ തമ്മിൽ വ്യത്യാസങ്ങളുണ്ട്.

Orrange | Pinterest

ഇതിൽ ഏതാണ് നല്ലതെന്ന് നോക്കാം.

Orrange | Pinterest

കട്ടിയുള്ള തൊലിയും കുറച്ച് നീരുമുള്ള, കൂടുതൽ കാലം സൂക്ഷിച്ചുവെക്കാൻ കഴിയുന്ന പഴമാണ് ഓറഞ്ച്. എന്നാൽ ഉത്തരേന്ത്യയിലും പാകിസ്ഥാനിലും കൂടുതലായി കണ്ടുവരുന്ന ഒരു ഹൈബ്രിഡ് മാൻഡറിൻ ഇനമാണ് കിന്നോവ്.

Orrange | Pinterest

ഓറഞ്ചിനെ അപേക്ഷിച്ച് കിന്നോവിന് കുറച്ചുകൂടി ചുവപ്പ് കലർന്ന ഓറഞ്ച് നിറമായിരിക്കും, തൊട്ടുനോക്കുമ്പോൾ നല്ല മൃദുത്വവും തോന്നും. സാധാരണ ഓറഞ്ചുകളെ അപേക്ഷിച്ച് കിന്നോവിൽ ജലാംശം വളരെ കൂടുതലാണ്.

Kinnow | Pinterest

രണ്ട് പഴങ്ങളിലും വിറ്റാമിൻ സി ധാരാളമായി അടങ്ങിയിട്ടുണ്ടെങ്കിലും, കിന്നോവിലാണ് ഇതിന്റെ അളവ് ഒരല്പം കൂടുതൽ ഉള്ളത്. അതിനാൽ ജലദോഷം, ക്ഷീണം എന്നിവ അകറ്റാൻ കിന്നോവ് മികച്ചതാണ്.

Kinnow | Pinterest

ഓറഞ്ചിൽ വിറ്റാമിൻ സിക്ക് പുറമെ പൊട്ടാസ്യം, ഫോളേറ്റ് എന്നിവയും അടങ്ങിയിട്ടുണ്ട്, കൂടാതെ കൂടുതൽ കാലം കേടുകൂടാതെ സൂക്ഷിക്കാനും കഴിയും.

Orrange | Pinterest

കിന്നോവിലെ ഉയർന്ന ജലാംശം ശരീരത്തിന് നല്ല ഉന്മേഷം നൽകും. കൂടാതെ, ഇവ രണ്ടിലും അടങ്ങിയിട്ടുള്ള ഫൈബർ ദഹനപ്രക്രിയ സുഗമമാക്കാൻ സഹായിക്കും.

Kinnow | Pinterest

കിന്നോവിന് നല്ല മധുരവും ഒപ്പം ചെറിയൊരു പുളിപ്പും ചേർന്ന രുചിയാണ്. കുറച്ചു ഉപ്പും മുളകുപൊടിയും വിതറി കഴിക്കാനോ ഫ്രഷ് ജ്യൂസ് അടിക്കാനോ ഇതാണ് ഏറ്റവും നല്ലത്.

Kinnow | Pinterest

ഓറഞ്ചിന് മിതമായ മധുരമായതിനാൽ സാലഡുകളിലും ബ്രേക്ക്ഫാസ്റ്റിലും ചേർക്കാൻ മികച്ചതാണ്.

Orrange | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File