കൈയ്യിലെ മീൻ മണം നിമിഷങ്ങൾക്കകം മാറ്റം

സമകാലിക മലയാളം ഡെസ്ക്

മീൻ വൃത്തിയാക്കിയതിന് ശേഷം കൈകളിൽ ആ മണം കുറച്ചുനേരത്തേക്ക് തങ്ങിനിൽക്കുന്നത് ആർക്കും ഇഷ്ടമില്ലാത്ത കാര്യമാണ്.

പ്രതീകാത്മക ചിത്രം | AI Generated

എത്ര സോപ്പ് ഉപയോഗിച്ച് കഴുകിയാലും മീനിലെ പ്രത്യേകതരം എണ്ണകളും സംയുക്തങ്ങളും ഉണ്ടാക്കുന്ന ഈ ദുർഗന്ധം പൂർണ്ണമായി മാറാറില്ല.

പ്രതീകാത്മക ചിത്രം | AI Generated

രാസവസ്തുക്കൾ ഉപയോഗിക്കാതെ, അടുക്കളയിലുള്ള ചില സാധനങ്ങൾ ഉപയോഗിച്ച് കൈകളിൽ നിന്ന് ഈ മീൻ മണം മാറ്റാനുള്ള ചില ട്രിക്കുകൾ നോക്കാം

പ്രതീകാത്മക ചിത്രം | AI Generated

കാപ്പിപ്പൊടി

മീൻ കഴുകിയ ശേഷം കൈകളിൽ അൽപം കാപ്പിപ്പൊടി എടുത്ത് നന്നായി ഉരസിയാൽ മതി. കാപ്പിയിലെ ശക്തമായ സുഗന്ധം മീൻ ഗന്ധത്തെ വേഗത്തിൽ ഇല്ലാതാക്കാൻ സഹായിക്കും.

Coffee powder | Pinterest

നാരങ്ങ

നാരങ്ങയുടെ നീര് കൈകളിൽ പിഴിഞ്ഞ ശേഷം അതിന്റെ തൊണ്ട് ഉപയോഗിച്ച് കൈകളിൽ നന്നായി ഉരസുക. നാരങ്ങയിലെ സിട്രിക് ആസിഡ് മണം ഉണ്ടാക്കുന്ന സംയുക്തങ്ങളെ ഇല്ലാതാക്കും.

Lemon | Pinterest

കുടംപുളി

കുടംപുളി കുറഞ്ഞ അളവിൽ വെള്ളത്തിലിട്ട് കുതിർത്ത ശേഷം അത് കൊണ്ട് കൈകളിൽ തിരുമ്മി കഴുകിയാലും മീൻ മണം മാറും.

Malabar Tamarind | Pinterest

പുതിന ഇല

രണ്ടോ മൂന്നോ പുതിന ഇലകൾ കൈകളിൽ എടുത്ത് തിരുമ്മുക. ഇത് ദുർഗന്ധത്തെ അതിവേഗം ഇല്ലാതാക്കാനും കൈകൾക്ക് ഉന്മേഷം നൽകാനും സഹായിക്കും.

Mint leaves | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File