കുപ്പി വെള്ളം വില്ലനാകുമോ? അറിയാതെ പോകരുത് ഇക്കാര്യങ്ങൾ

സമകാലിക മലയാളം ഡെസ്ക്

വേനൽ കടുത്തതോടെ ദാഹമകറ്റാൻ പാക്കേജ്ഡ് ഡ്രിങ്കിംഗ് വാട്ടറിനെ ആശ്രയിക്കുന്നവരുടെ എണ്ണം വൻതോതിൽ വർധിച്ചിരിക്കുകയാണ്

പ്രതീകാത്മക ചിത്രം | Pinterest

വഴിയോരങ്ങളിലും കടകളിലും ലഭ്യമാകുന്ന പ്ലാസ്റ്റിക് കുപ്പികളിലെ വെള്ളം സുരക്ഷിതമാണെന്ന വിശ്വാസത്തിലാണ് ഭൂരിഭാഗം പേരും ഇത് വാങ്ങുന്നത്.

പ്രതീകാത്മക ചിത്രം | Pinterest

എന്നാൽ മിനറൽ വാട്ടർ അല്ലെങ്കിൽ പാക്കേജ്ഡ് വാട്ടർ അമിതമായും അശാസ്ത്രീയമായും ഉപയോഗിക്കുന്നത് ഗുരുതരമായ ആരോഗ്യ പ്രത്യാഘാതങ്ങൾക്ക് കാരണമാകുമെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു

പ്രതീകാത്മക ചിത്രം | Pinterest

കുപ്പിവെള്ളം ശുദ്ധീകരിക്കുമ്പോൾ അതിൽ നിന്നും കാൽസ്യം, മഗ്നീഷ്യം തുടങ്ങിയ സ്വാഭാവിക ലവണങ്ങൾ നഷ്ടപ്പെടാൻ സാധ്യതയുണ്ട്

പ്രതീകാത്മക ചിത്രം | Pinterest

ആർ ഒ (RO) പ്ലാന്റുകളിൽ ശുദ്ധീകരിക്കുന്ന വെള്ളം ദീർഘകാലം ഉപയോഗിക്കുന്നത് അസ്ഥികളുടെ ബലക്ഷയത്തിനും ഹൃദയസംബന്ധമായ അസ്വസ്ഥതകൾക്കും കാരണമായേക്കാം.

പ്രതീകാത്മക ചിത്രം | Pinterest

പ്ലാസ്റ്റിക് കുപ്പികളിൽ വെള്ളം സൂക്ഷിക്കുമ്പോൾ ഉണ്ടാകുന്ന മൈക്രോപ്ലാസ്റ്റിക് സാന്നിധ്യമാണ് മറ്റൊരു പ്രധാന ഭീഷണി.

പ്രതീകാത്മക ചിത്രം | Pinterest

ഉയർന്ന താപനിലയിൽ പ്ലാസ്റ്റിക് കുപ്പികൾ ദീർഘനേരം ഇരിക്കുമ്പോൾ ബിസ്ഫെനോൾ എ (BPA) പോലുള്ള മാരക രാസവസ്തുക്കൾ വെള്ളത്തിൽ കലരാൻ സാധ്യതയുണ്ട്. ഇത് ഹോർമോൺ വ്യതിയാനങ്ങൾക്കും വന്ധ്യതയ്ക്കും വരെ കാരണമായേക്കാം.

പ്രതീകാത്മക ചിത്രം | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File