കാപ്പി അമിതമായി കുടിക്കാറുണ്ടോ? പണി പുറകേ വരുന്നുണ്ട്

സമകാലിക മലയാളം ഡെസ്ക്

പലര്‍ക്കും കാപ്പി കുടിക്കാന്‍ വളരെയധികം ഇഷ്ടമാണ്.

Coffee | Pexels

കാപ്പി പലരും സൗന്ദര്യ വര്‍ദ്ധക വസ്തുവായും അതുപോലെ തന്നെ, ഇടയക്കിടയ്ക്ക് ക്ഷീണം മാറ്റാൻ കുടിക്കുന്ന നല്ലൊരു പാനീയവുമായിട്ടൊക്കെയാണ് കണക്കാക്കുന്നത്.

കാപ്പിയ്ക്ക് ഗുണങ്ങളുണ്ട്. അതുപോലെ തന്നെ അതിന് നിരവധി ദോഷവശങ്ങളും ഉണ്ട്.

Coffee | Pexels

ഒരു ദിവസം 4 മുതല്‍ 5 കപ്പ് കാപ്പി വരെ കുടിക്കുന്നത് ആരോഗ്യകരമാണ്. എന്നാല്‍, ദിവസം 8 കപ്പ് കാപ്പി വരെ കുടിക്കുന്നത് അമിതമായി കുടിക്കുന്നതായി കണക്കാക്കപ്പെടുന്നു.

പ്രതീകാത്മക ചിത്രം | Pexels

കാപ്പി കുടിച്ചാലുള്ള ദോഷവശങ്ങള്‍ എന്തെല്ലാമെന്ന് നോക്കാം.

പ്രതീകാത്മക ചിത്രം | Pexels

ഉറക്കമില്ലായ്മ

കാപ്പി ഒരു ഉത്തേജകമാണ്. അതിനാല്‍, അത് ഉറക്കത്തെ ബാധിച്ചേക്കാം. കാപ്പി കുടിക്കുന്നത് ഉറങ്ങാന്‍ ബുദ്ധിമുട്ടുണ്ടാക്കുകയും, ഉറക്കത്തിന്റെ ഗുണനിലവാരം കുറയ്ക്കും ചെയ്യുന്നു.

പ്രതീകാത്മക ചിത്രം | Pexels

ഹൃദ്രോഗം

കാപ്പി അമിതമായി കുടിക്കുന്നത് ഹൃദ്രോഗത്തിന് കാരണമാകും. കാപ്പിയുടെ കഫീന്‍ രക്തസമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുകയും ഹൃദയമിടിപ്പ് വര്‍ദ്ധിപ്പിക്കുകയും ചെയ്യും.

പ്രതീകാത്മക ചിത്രം | Pexels

അസ്വസ്ഥത

കാപ്പി അമിതമായി കുടിക്കുന്നത് അസ്വസ്ഥത, വിറയല്‍, വിയര്‍പ്പ് തുടങ്ങിയ അസ്വസ്ഥതകള്‍ക്ക് കാരണമാകും.

പ്രതീകാത്മക ചിത്രം | Pexels

പലതരം ക്യാന്‍സറുകള്‍

കാപ്പി അമിതമായി കുടിക്കുന്നത് കാപ്പി അമിതമായി കുടിക്കുന്നത് കരള്‍ ക്യാന്‍സര്‍, കോളന്‍ ക്യാന്‍സര്‍, പാന്‍ക്രിയാസ് ക്യാന്‍സര്‍ എന്നിവയ്ക്കുള്ള അപകടസാധ്യത വര്‍ദ്ധിപ്പിക്കുന്നതായി ചില പഠനങ്ങള്‍ പറയുന്നു.

പ്രതീകാത്മക ചിത്രം | Pexels

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File