ചോളം കഴിച്ച് ദിവസം തുടങ്ങാം; ആരോ​ഗ്യം നിറയേ

സമകാലിക മലയാളം ഡെസ്ക്

ശരിയായ അളവിൽ ചോളം കഴിച്ചാൽ നിരവധി ആരോഗ്യ ഗുണങ്ങളാണ് നിങ്ങൾക്ക് ലഭിക്കുന്നത്.

Corn | Pinterest

ധാരാളം പോഷക ഗുണങ്ങൾ അടങ്ങിയ ഇത് ബ്രേക്ഫാസ്റ്റിന് ഉൾപ്പെടുത്തുന്നത് നിങ്ങൾക്ക് കൂടുതൽ ഊർജ്ജം ലഭിക്കാൻ സഹായിക്കുന്നു.

Corn | Pinterest

ഗുണങ്ങൾ എന്തൊക്കെയാണെന്ന് അറിയാം.

Corn | Pinterest

ഊർജ്ജം ലഭിക്കുന്നു

ചോളത്തിൽ കാർബോഹൈഡ്രേറ്റ്സ് ധാരാളം അടങ്ങിയിട്ടുണ്ട്. ബ്രേക്ഫാസ്റ്റിന് ഇത് ഉൾപ്പെടുത്തുന്നത് നിങ്ങൾക്ക് കൂടുതൽ ഊർജ്ജം ലഭിക്കാൻ സഹായിക്കുന്നു.

Corn | Pinterest

ദഹനം ലഭിക്കുന്നു

ചോളത്തിൽ ധാരാളം ഫൈബർ അടങ്ങിയിട്ടുണ്ട്. ഇത് കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുകയും മലബന്ധം തടയുകയും നല്ല ദഹനം ലഭിക്കാൻ സഹായിക്കുകയും ചെയ്യുന്നു.

Corn | Pinterest

ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്

ചോളത്തിൽ ധാരാളം ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് കണ്ണുകളുടെ ആരോഗ്യം മെച്ചപ്പെടുത്താനും രോഗ പ്രതിരോധശേഷി കൂട്ടാനും സഹായിക്കുന്നു.

Corn | Pinterest

ഗ്ലൂട്ടൻ ഫ്രീയാണ്

ഗ്ലൂട്ടൻ ഇൻടോളറൻസ്‌ ഉള്ളവർക്കും ചോളം കഴിക്കുന്നതുകൊണ്ട് പ്രശ്നങ്ങൾ ഉണ്ടാവുന്നില്ല. കാരണം ഇത് പൂർണമായും ഗ്ലൂട്ടൻ ഫ്രീയാണ്.

Corn | Pinterest

ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു

ചോളത്തിൽ ധാരാളം മഗ്നീഷ്യവും, പൊട്ടാസ്യവും അടങ്ങിയിട്ടുണ്ട്. ഇത് ഹൃദയത്തിന്റെ പ്രവർത്തനങ്ങളെ പിന്തുണയ്ക്കുകയും ബ്ലഡ് പ്രഷർ നിയന്ത്രിക്കാനും സഹായിക്കുന്നു.

Corn | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File