21 പല്ലുകൾ വെറുതെയല്ല! ബിയർ-സോഡ കുപ്പികളുടെ അടപ്പിനും ഉണ്ട് ഒരു കഥ

സമകാലിക മലയാളം ഡെസ്ക്

സോഡ കുപ്പികളും ബിയർ കുപ്പികളും അടപ്പുകൾ ശ്രദ്ധിച്ചിട്ടുണ്ടോ?

പ്രതീകാത്മക ചിത്രം | Pinterest

സാധാരണ അടപ്പുകളേക്കാൾ കൂടുതൽ പല്ലുകൾ ഇതിനുണ്ട്.

പ്രതീകാത്മക ചിത്രം | Pinterest

എന്തുകൊണ്ടാണ് ഇവയ്ക്ക് ഇത്രയധികം പല്ലുകൾ ഉള്ളതെന്ന് അറിയാമോ?

പ്രതീകാത്മക ചിത്രം | Pinterest

130 വർഷത്തെ സ്ഥിരമായ ഗവേഷണങ്ങളുടെയും പരിശ്രമങ്ങളുടെയും ഫലമാണ് ഇപ്പോൾ കാണുന്ന അടപ്പുകൾ കണ്ടുപിടിച്ചിട്ടുള്ളത്.

പ്രതീകാത്മക ചിത്രം | Pinterest

സാധാരണയായി ഈ കുപ്പികളുടെ അടപ്പുകൾക്ക് കൃത്യം 21 പല്ലുകളാണ് ഉള്ളത്.

പ്രതീകാത്മക ചിത്രം | Pinterest

ഇങ്ങനെയുള്ള അടപ്പുകളുടെ പ്രധാന ഉദ്ദേശ്യം, കുപ്പി നന്നായി സീൽ ചെയ്ത് വെക്കുക എന്നതാണ്.

പ്രതീകാത്മക ചിത്രം | Pinterest

ബിയർ പോലുള്ള കാർബണേറ്റഡ് പാനീയങ്ങൾ പുളിപ്പിക്കുമ്പോൾ ധാരാളം കാർബൺഡൈ ഓക്‌സൈഡ് ഉത്പാദിപ്പിക്കപ്പെടുന്നു. ഈ വാതകം കുപ്പിക്കുള്ളിൽ ശക്തമായ സമ്മർദ്ദം ചെലുത്തും.

പ്രതീകാത്മക ചിത്രം | Pinterest

കാർബൺഡൈ ഓക്‌സൈഡ് പുറത്തുപോകാതിരിക്കാൻ കുപ്പിയുടെ മൂടി അതീവ ഭദ്രമായി അടച്ചിരിക്കണം. ഈ സമ്മർദ്ദം താങ്ങാൻ വേണ്ടിയാണ് ഈ പ്രത്യേക അടപ്പുകൾ ഡിസൈൻ ചെയ്തിരിക്കുന്നത്.

പ്രതീകാത്മക ചിത്രം | Pinterest

1892-ൽ വില്യം പെയിന്റർ ആണ് 24 പല്ലുകളുള്ള ആദ്യത്തെ ക്യാപ്പ് കണ്ടുപിടിക്കുകയും എന്നാൽ ഇത് കുപ്പിയിൽ ഘടിപ്പിക്കാൻ പറ്റാതായി. പിന്നീട് കുപ്പി സീൽ ചെയ്യാനും അടക്കാനും ഏറ്റവും അനുയോജ്യമാ 21 പല്ലുകൾ ഉള്ള അടപ്പ് കണ്ടെത്തുകയുമായിരുന്നു.

പ്രതീകാത്മക ചിത്രം | Pinterest

1900-കളുടെ തുടക്കത്തിൽ ബോട്ടിലിംഗ് സാങ്കേതികവിദ്യ പുരോഗമിച്ചതോടെ ഈ 21 റിഡ്ഡുകളുള്ള ‘ക്രൗൺ ക്യാപ്പ്’ ലോകമെമ്പാടും വ്യാപിച്ചു.

പ്രതീകാത്മക ചിത്രം | Pinterest

ഇന്ന് ആഗോള ബ്രാൻഡുകൾ അടക്കം ഈ ഡിസൈനാണ് ഉപയോഗിക്കുന്നത്.

പ്രതീകാത്മക ചിത്രം | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File