വെല്ലുവിളികളെ മറികടന്ന മുബീന, ബോഡിബിൽഡിങ്ങിൽ പുതിയ താരം

സമകാലിക മലയാളം ഡെസ്ക്

പ്രതിസന്ധികളുടെയും വേദനകളുടെയും ലോകത്ത് ഒരു ഫീനിക്‌സ് പക്ഷിയെപ്പോലെ പറക്കുകയാണ് മുബീന .

Mubeena P A | Facebook

കാക്കനാട് പടമുകള്‍ സ്വദേശി പി.എ. മുബീന പത്താം ക്ലാസ് കഴിഞ്ഞതിന് ശേഷം തയ്യൽ കടയിലും തുണിക്കടയിലും ബ്യൂട്ടി പാർലറിലുമായി ജോലി ചെയ്തു.

Mubeena P A | facebook

തുച്ഛമായ ശമ്പളത്തിലാണ് അവർ ജീവിതം മുന്നോട്ട് കൊണ്ടുപോയിരുന്നത്.

Mubeena P A | Facebook

ഇതിനിടെയിൽ ​ഗുരുതരമായ രോ​ഗം ബാധിച്ച മുബീനയ്ക്ക് ശസ്ത്രക്രിയ ചെയ്യേണ്ടി വന്നു.

Mubeena P A | screen shot

രോ​ഗാവസ്ഥയിൽ കിടക്കുകയായിരുന്ന സമയത്താണ് മൊബൈല്‍ ഫോണില്‍ കണ്ട റീലുകളിലൂടെ ബോഡി ബില്‍ഡിങ് എന്ന ഇഷ്ടം മുബീനയുടെ മനസ്സില്‍ കൂടുകൂട്ടുന്നത്.

Mubeena P A | Instagram

എന്തുകൊണ്ട് തനിക്കും ഒരു ബോഡി ബില്‍ഡറായിക്കൂടായെന്ന ചിന്ത രോഗക്കിടക്കയില്‍ നിന്ന് അവരെ എഴുന്നേല്‍പ്പിക്കാൻ പ്രേരിപ്പിച്ചു.

Mubeena P A | screen shot

ആശുപത്രിയിലെ ചികിത്സ കഴിഞ്ഞു വന്ന ഉടനെ അവർ ഒരു ജിമ്മിൽ ചേരുകയും ചെയ്തു. പിന്നീട് വ്യക്തമായ ചിട്ടകളും വ്യായാമങ്ങളും ജീവിത്തിൽ പല മാറ്റങ്ങൾക്കും കാരണമായി.

Mubeena P A | Instagram

രാവിലെ നാലുമണിക്ക് എഴുന്നേറ്റ് ഒരു മണിക്കൂറോളം നടക്കാന്‍ പോകും. അതുകഴിഞ്ഞ് നേരേ ജിമ്മിലേക്ക്. അതാണ് മുബീനയുടെ ദിനചര്യ.

Mubeena P A | Instagram

ചെന്നൈയില്‍ നടന്ന മിസ് ഇന്ത്യ കോംപറ്റിഷനിലാണ് മുബീന ആദ്യമായി മത്സരിക്കാനിറങ്ങിയത്. അതില്‍ സെക്കന്‍ഡ് റണ്ണറപ്പായതോടെ പ്രതീക്ഷിച്ചതിന് അപ്പുറത്തുള്ള വിജയമായാണ് ബോഡി ബില്‍ഡിങ് രംഗത്തുള്ളവരെല്ലാം അതിനെ വിശേഷിപ്പിച്ചത്.

Mubeena P A | Instagram

പിന്നീട് വേള്‍ഡ് ഫിറ്റ്‌നസ് ഫെഡറേഷന്റെ സൗത്ത് ഏഷ്യാ ബോഡി ബില്‍ഡിങ് ചാമ്പ്യന്‍ഷിപ്പിലെ ഗോള്‍ഡ് മെഡലിനുകൂടി തന്റെ 35ാം വയസ്സിൽ മുബീന അർഹയായി. ആ മെഡലോടെ ലോക ചാമ്പ്യന്‍ഷിപ്പിനാണ് മുബീന യോഗ്യത നേടിയിരിക്കുന്നത്.

Mubeena P A | Instagram

മക്കളായ അബ്ദുള്‍ റഹ്‌മാനും ഹംന ആസിയയും ഫാത്തിമ സഹറൈനും അമ്മയ്ക്ക് കട്ട സപ്പോര്‍ട്ട് നല്‍കുന്നുണ്ട്

Mubeena P A | screen shot

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File