മുറികളിലെ വലിപ്പക്കുറവ് പരിഹരിക്കാം, ചെറിയ ശ്രദ്ധ ചെലുത്തിയാല്‍ മതി

സമകാലിക മലയാളം ഡെസ്ക്

മുറികളിലെ സ്ഥലപരിമിതി പലപ്പോഴും വീടുനിര്‍മാണത്തിനിടയില്‍ നാം അഭിമുഖീകരിക്കാറുള്ള പ്രശ്‌നമാണ്.

Bed room

മുറിയുടെ വലിപ്പക്കുറവ് വീടിന്റെ ഭംഗിയെ തന്നെ ബാധിച്ചേക്കാം.

Bed room

എന്നാല്‍ വീതി കുറഞ്ഞ ചെറിയ മുറികളില്‍ അല്‍പ്പം ശ്രദ്ധ ചെലുത്തിയാല്‍ വലുതാണെന്ന തോന്നല്‍ ഉളവാക്കും.

Bed room

ഭാരമേറിയ ഫര്‍ണിച്ചറുകളും മറ്റും പരമാവധി ഒഴിവാക്കുക. ചെറിയ ഫര്‍ണിച്ചറുകള്‍ മുറിയിലെ സ്ഥലം അധികമായി എടുക്കില്ല.

Bed room

മുറിയുടെ ഒരുവശത്ത് മാത്രം ഫര്‍ണിച്ചറുകള്‍ നല്‍കുന്നത് മറുവശത്ത് ധാരാളം സ്‌പേസ് സൃഷ്ടിക്കും.

Bed room

ഭിത്തിയില്‍ തൂക്കാന്‍ പറ്റുന്ന വസ്തുക്കള്‍ക്ക് ഭിത്തിയില്‍ തന്നെ ഇടമൊരുക്കുക.

Bed room

ഉയരം കുറഞ്ഞ ഫര്‍ണിച്ചറുകള്‍ക്ക് മുറിയില്‍ ഇടമൊരുക്കുക. ഇത് വലിപ്പക്കുറവ് മൂലമുളള പോരായ്മകള്‍ പരിഹരിക്കും.

Bed room

കിടപ്പുമുറിയില്‍ കിടക്ക നിലത്ത് നല്‍കുകയോ ലോഫ്റ്റ് ബെഡ് പോലുള്ള പോംവഴികളോ പരിശോധിക്കുക.

Bed room

മുറികളില്‍ കണ്ണാടി നല്‍കുന്നത് മുറി വലുതാണെന്ന തോന്നലുണ്ടാകാനുള്ള പ്രധാന ഘടകങ്ങളിലൊന്നാണ്.

Mirror in room

കര്‍ട്ടന്‍ പോലുള്ളവ നല്‍കുന്നത് മുറി ചെറുതാണെന്ന തോന്നലുണ്ടാക്കും. സ്വകാര്യത നിങ്ങളെ അലട്ടുന്ന വിഷയമാണെങ്കില്‍ ക്ലോത്ത് ബ്ലൈന്‍ഡ് പോലുള്ള മാര്‍ഗങ്ങള്‍ പരിശോധിക്കുക.

Cloth blind

സീലിങ്ങുകള്‍ക്കും ഭിത്തികള്‍ക്കും വെള്ള നിറം നല്‍കുന്നത് ഗുണകരമാണ്.

Room

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam