സമകാലിക മലയാളം ഡെസ്ക്
ലോകം ഒരു വലിയ സൂര്യഗ്രഹണത്തിന് സാക്ഷ്യം വഹിക്കാൻ പോകുന്നു.
ചന്ദ്രൻ ഭൂമിക്കും സൂര്യനുമിടയിൽ നേർരേഖയിൽ വരികയും സൂര്യപ്രകാശത്തെ പൂർണ്ണമായി തടയുകയും ചെയ്യുന്ന പൂർണ്ണ സൂര്യഗ്രഹണമാണ് നടക്കാൻ പോകുന്നത്.
2027 ഓഗസ്റ്റ് 2നാണ് ആകാശം ഇരുട്ടുമൂടുന്ന ഈ അപൂർവ്വ പ്രതിഭാസം സംഭവിക്കുക.
ഈ നൂറ്റാണ്ടിലെ ഏറ്റവും ദൈർഘ്യമേറിയ സമ്പൂർണ സൂര്യഗ്രഹണങ്ങളിൽ ഒന്നായാണ് ഇതിനെ കാണുന്നത്.ഏകദേശം 6 മിനിറ്റ് 23 സെക്കൻഡ് ദൈർഘ്യമാണ് ഉണ്ടാവുക.
ചന്ദ്രൻ സൂര്യനെ പൂർണമായി മറയ്ക്കുമ്പോൾ പകൽ സമയം ഏതാനും മിനിറ്റുകൾ രാത്രി പോലെയാകും.
ഈ സമയത്ത് ആകാശത്ത് നക്ഷത്രങ്ങള്‍ ദൃശ്യമാവുകയും അന്തരീക്ഷത്തില്‍ ചൂടിന് നേരിയ കുറവുണ്ടായിരിക്കുകയും ചെയ്യും.
സ്പെയിൻ, മൊറോക്കോ, ഈജിപ്ത്, സൗദി അറേബ്യ, ലിബിയ, യെമൻ തുടങ്ങിയ രാജ്യങ്ങളിൽ ഈ സൂര്യഗ്രഹണം വ്യക്തമായി ദൃശ്യമാകും.
2027 ഓഗസ്റ്റിലെ സൂര്യഗ്രഹണം ഇന്ത്യയിലും പരിസര രാജ്യങ്ങളിലും ദൃശ്യമാകില്ല.
പ്രത്യേക എക്ലിപ്സ് ഗ്ലാസ് ഇല്ലാതെ നേരിട്ട് സൂര്യനെ നോക്കരുത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates