665 മിനിറ്റുകൾ, 3 ദിവസം നീണ്ട 'ഭ്രാന്തൻ' ടെന്നീസ് പോര്!

രഞ്ജിത്ത് കാർത്തിക

ഒരു ടെന്നീസ് പോരാട്ടം ജയിക്കാന്‍ താരങ്ങള്‍ പൊരുതിയത് 3 ദിവസം.

ജോൺ ഇസ്നറും നിക്കോളാസ് മഹുറ്റും ചരിത്ര പോരാട്ടത്തിനു ശേഷം | എക്സ്

ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ടെന്നീസ് പോരാട്ടമെന്ന റെക്കോര്‍ഡ് കുറിച്ച മത്സരം.

എക്സ്

2010ലാണ് അമ്പരപ്പിക്കുന്ന ഈ പോരാട്ടം അരങ്ങേറിയത്.

മത്സരം വിജയിച്ച ശേഷം ജോൺ ഇസ്നർ | എക്സ്

കൃത്യം പറഞ്ഞാല്‍ 11 മണിക്കൂറും 5 മിനിറ്റും നീണ്ടു നിന്നു ഈ മത്സരം.

നിക്കോളാസ് മഹുറ്റ് | എക്സ്

ഈ മത്സരത്തിലെ അവസാന സെറ്റാണ് മത്സരം 3 ദിവസത്തേക്ക് നീളാന്‍ കാരണമായത്. ഈ സെറ്റ് മാത്രം തീരുമാനമാകാന്‍ 8 മണിക്കൂര്‍ വേണ്ടി വന്നു.

എക്സ്

2010ലെ വിംബിള്‍ഡണ്‍ പുരുഷ സിംഗിള്‍സിലെ ആദ്യ റൗണ്ട് മത്സരമാണ് ചരിത്രത്തിലേക്ക് എയ്‌സ് പായിച്ചത്.

എക്സ്

അമേരിക്കയുടെ ജോണ്‍ ഇസ്‌നറും ഫ്രാന്‍സിന്റെ നിക്കോളാസ് മഹുറ്റും തമ്മിലുള്ള മത്സരമാണ് മാരത്തണ്‍ പോരായത്.

6-4, 3-6, 6-7, 7-6, 70-68 എന്ന നിലയിലാണ് സ്‌കോര്‍.

എക്സ്

പോരാട്ടം ജോണ്‍ ഇസ്‌നറാണ് വിജയിച്ചത്.

എക്സ്

അഞ്ചാം സെറ്റ് നീണ്ടതോടെ ഒന്നും രണ്ടും ദിവസം വെളിച്ചക്കുറവും വില്ലനായി. ഇതോടെയാണ് മത്സരം 3 ദിവസമായത്.

എക്സ്

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates