ഓണസദ്യയില്‍ എന്തൊക്കെ വേണം? പ്രധാന വിഭവങ്ങൾ ഇവയാണ്

സമകാലിക മലയാളം ഡെസ്ക്

ഇരുപത്തിയാറിലധികം വിഭവങ്ങൾ ചേർന്നതാണ് പരമ്പരാഗതമായ ഓണ സദ്യ.

പ്രതീകാത്മക ചിത്രം | File

എരിവ്, പുളി, ഉപ്പ്, മധുരം, കയ്പ്, ചവര്‍പ്പ് എന്നീ രസങ്ങളാണ് ആയുര്‍വേദ വിധി പ്രകാരമുള്ള സദ്യയില്‍ വേണ്ടത്.

പ്രതീകാത്മക ചിത്രം | File

എന്നാൽ ഓരോ നാടിനനുസരിച്ചും ഓണ സദ്യയിലെ വിഭവങ്ങളിൽ മാറ്റങ്ങൾ വരാറുണ്ട്.

പ്രതീകാത്മക ചിത്രം | File

ചോറ്: കുത്തരി ചോറാണ് സാധാരണയായി ഓണസദ്യയിൽ വിളമ്പുന്നത്

പ്രതീകാത്മക ചിത്രം | Pexels

ഓലൻ: കുമ്പളങ്ങയാണ്‌ ഓലൻ തയ്യാറാക്കാൻ ഉപയോഗിക്കുന്ന പ്രധാന പച്ചക്കറി. ഓലൻ സാധാരണയായി നാളികേരം വറുത്തരച്ചും പച്ചയ്‌ക്ക് അരച്ചും വയ്ക്കാറുണ്ട്.

പ്രതീകാത്മക ചിത്രം | Pintrest

രസം: വളരെ എളുപ്പത്തിൽ തയാറാക്കാവുന്നൊരു ഒഴിച്ചു കറിയാണ് രസം. ഓണസദ്യയ്ക്ക് രസം ഒഴിച്ചുകൂടാനാവാത്തതാണ്.

പ്രതീകാത്മക ചിത്രം | File

ഇഞ്ചിക്കറി: ഓണസദ്യയിലെ പ്രധാന താരമാണ് ഇഞ്ചിക്കറി. ഇഞ്ചിക്കറി വിളമ്പാതെ ഓണസദ്യ പൂർണമാകില്ല. സ്വാദിലും ഗുണത്തിലും മുന്നിലാണ് ഇഞ്ചിക്കറി.

പ്രതീകാത്മക ചിത്രം | Pintrest

പച്ചടി: സദ്യയിൽ ആദ്യം വിളമ്പുന്നതുമായ വിഭവമാണ് പച്ചടി. വെള്ളരിക്ക, ബീറ്റ്റൂട്ട്, കുമ്പളങ്ങ, പൈനാപ്പിൾ തുടങ്ങിയ ഉപയോഗിച്ച് പച്ചടി തയ്യാറാക്കാം.

പ്രതീകാത്മക ചിത്രം | Pintrest

സാമ്പാർ: ഓണസദ്യയിലെ ഒഴിച്ചു കറികളിൽ പ്രധാനിയാണ് സാമ്പാർ. വിവിധയിനം പച്ചക്കറികൾ കൊണ്ട് സമ്പന്നമാണ് സാമ്പാർ.

പ്രതീകാത്മക ചിത്രം | File

അവിയൽ: ഒരുപാട് പച്ചക്കറികളുടെ കൂടിച്ചേരലാണ് അവിയൽ. അവിയലിൽ ചേരാത്തതായി ഒന്നുമില്ലെന്ന് പഴമക്കാർ പറയാറുണ്ട്.

പ്രതീകാത്മക ചിത്രം | File

പരിപ്പുകറി: പരിപ്പുകറിയുടെ കൂടെ നെയ്യൊഴിച്ചാണ് സദ്യ കഴിച്ച് തുടങ്ങുന്നത്.

പ്രതീകാത്മക ചിത്രം | Pintrest

എരിശേരി: നേന്ത്രക്കായ, ചേന, മത്തങ്ങ ഇവയിലേതെങ്കിലും ആണ് ഈ കറിയിലെ മുഖ്യ ഇനം.

പ്രതീകാത്മക ചിത്രം | Pintrest

കാളൻ: പുളിശേരിയുമായി നല്ല സാമ്യമുള്ള ഒരു കറിയാണിത്. കുട്ടുകറിയായും ഒഴിച്ചുകറിയായും കാളൻ സദ്യയിൽ ഉപയോഗിക്കാറുണ്ട്.

പ്രതീകാത്മക ചിത്രം | Pintrest

കിച്ചടി: മത്തങ്ങയാണ് കിച്ചടിയിലെ പ്രധാനപ്പെട്ട പച്ചക്കറി. നാളികേരം വറുത്തരച്ച് ചേർക്കുന്ന ഈ വിഭവത്തിന് അൽപം മധുരവും കലർന്ന രുചിയാണ്. ബീറ്റ്റൂട്ട്, പാവയ്ക്ക തുടങ്ങിയ പച്ചക്കറികൾ ഉപയോഗിച്ചും കിച്ചടി തയ്യാറാക്കാം.

പ്രതീകാത്മക ചിത്രം | Pintrest

തോരൻ: കാബേജ്, ചേനതണ്ട് തുടങ്ങിയ ഏതിനം പച്ചക്കറി ഉപയോഗിച്ചും തോരൻ തയ്യാറാക്കാം.

പ്രതീകാത്മക ചിത്രം | Pintrest

പായസം: അടപ്രഥമൻ, കടലപ്രഥമൻ, പാൽപ്പായസം, പാലട പായസം, സേമിയ പായസം തുടങ്ങി പലതരം പായസങ്ങൾ ഓണസദ്യയിൽ വിളമ്പാറുണ്ട്.

പ്രതീകാത്മക ചിത്രം | File

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Samakalikamalayalam | file