സമകാലിക മലയാളം ഡെസ്ക്
ഇൻഡോർ പ്ലാന്റുകളിൽ ഡിമാൻഡുള്ള ഒരു ചെടിയാണ് പീസ് ലില്ലി. ഇവ എളുപ്പത്തിൽ വീടിനുള്ളിൽ വളർത്താൻ സാധിക്കും.
വീടിനുള്ളിലെ ഭംഗി കൂട്ടുന്നതിനോടൊപ്പം നിരവധി ഗുണങ്ങളും പീസ് ലില്ലി നൽകുന്നുണ്ടെന്ന് അറിയാമോ? പരിശോധിക്കാം
പച്ചനിറത്തിലുള്ള തിളങ്ങുന്ന ഇലകളും അതിനിടയിൽ വിരിഞ്ഞുനിൽക്കുന്ന വെള്ളപ്പൂക്കളും വീടിന് പ്രത്യേക ഭംഗി നൽകുന്നതാണ്.
പീസ് ലില്ലിയ്ക്ക് വായുവിനെ ശുദ്ധീകരിക്കാനുള്ള കഴിവുണ്ട്. വിഷാംശങ്ങളേയും മലിനീകരണത്തേയും വലിച്ചെടുത്ത് അന്തരീക്ഷം ശുദ്ധമാക്കും.
കിടപ്പുമുറിയിൽ വളർത്തുന്നത് വായുവിന്റെ ഗുണനിലവാരം വർധിപ്പിക്കും. ഇത് നല്ല ഉറക്കം ലഭിക്കാൻ സഹായിക്കുമെന്ന് പറയപ്പെടുന്നു.
അടുക്കളയിൽ പലതരം ചെറിയ കീടങ്ങളുടേയും ഈച്ചകളുടേയും ശല്യം ഉണ്ടാകാൻ സാധ്യതയേറെയാണ്. കീടങ്ങളെ അകറ്റാനും പീസ് ലില്ലി സഹായിക്കും.
അതുപോലെ പോസിറ്റീവ് എനർജി വർധിപ്പിക്കുകയും മാനസിക സമ്മർദ്ദവും കുറച്ച് ഉന്മേഷം നൽകുകയും ചെയ്യുന്നു.
പീസ് ലില്ലി വളരെ എളുപ്പത്തിൽ വളർത്താം.സൂര്യപ്രകാശം ലഭിക്കാത്ത മുറിക്കുള്ളിലെ വെളിച്ചത്തിലും ഇവയ്ക്ക് വളരാൻ സാധിക്കുന്നതാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates