സമകാലിക മലയാളം ഡെസ്ക്
അഭ്രപാളികളിൽ കവിത രചിച്ച ഭരതൻസ്പർശം ഇല്ലാതായിട്ട് ഇന്ന് 26 വർഷം
1946 നവംബര്‍ 14ന് പാലിശ്ശേരി പരമേശ്വര മേനോന്‍റെയും കാർത്ത്യായനി അമ്മയുടെയും മകനായി തൃശ്ശൂർ ജില്ലയിലെ വടക്കാഞ്ചേരിയിൽ ജനനം
ചിത്രകാരനായിരുന്ന ഭരതൻ അമ്മാവനും സംവിധായകനുമായ പി എന്‍ മേനോൻ വഴിയാണ് സിനിമയിലേക്കെത്തുന്നത് വിന്‍സെന്റ് സംവിധാനം ചെയ്ത 'ഗന്ധര്‍വ ക്ഷേത്ര'ത്തില്‍ കലാസംവിധായകനായും സഹസംവിധായകനായും പ്രവര്‍ത്തിച്ചു
1975ല്‍ പ്രയാണത്തിലൂടെ സ്വതന്ത്ര സംവിധായകനായി. ചിത്രത്തിന് ദേശീയ അവാര്‍ഡും ലഭിച്ചു
ഭരതന്‍-പത്മരാജന്‍ കൂട്ടുകെട്ട് മലയാള സിനിമയിലെ സുവര്‍ണ കാലഘട്ടമായിരുന്നു
രതിനിര്‍വേദം, തകര, ഒഴിവുകാലം തുടങ്ങിയ സിനിമകള്‍ ഈ കൂട്ടുകെട്ടില്‍ പിറന്ന ചിത്രങ്ങളാണ്
എം.ടിയുടെ തിരക്കഥയില്‍ 1988ല്‍ പുറത്തിറങ്ങിയ 'വൈശാലി' ഭരതന്റെ മാസ്റ്റർ പീസ് സിനിമകളിലൊന്നാണ്. 'താഴ്‌വാരം' ആണ് ഈ കൂട്ടുകെട്ടില്‍ പിറന്ന മറ്റൊരു ഹിറ്റ് ചിത്രം
കെപിഎസി ലളിതയാണ് ഭരതന്റെ ഭാര്യ. നടനും സംവിധായകനുമായ സിദ്ധാര്‍ത്ഥ് ഭരതന്‍ അടക്കം രണ്ടു മക്കളുണ്ട്
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates