മിക്സി എളുപ്പത്തിൽ വൃത്തിയാക്കാം

സമകാലിക മലയാളം ഡെസ്ക്

പാചകം ചെയ്യുമ്പോൾ ഒഴിവാക്കാനാകാത്ത ഒരു ഉപകരണമാണ് മിക്സി.

പ്രതീകാത്മക ചിത്രം | Pinterest

അരയ്ക്കാനും പൊടിയ്ക്കാനും മറ്റ് ആവശ്യങ്ങൾക്കുമായി മിക്സി ഉപയോഗിച്ചു വരുന്നു.

പ്രതീകാത്മക ചിത്രം | Pinterest

അടുക്കളയിൽ ഏറ്റവും കൂടുതൽ ഉപയോ​ഗിക്കുന്നതിനാൽ തന്നെ മിക്സി വളരെ പെട്ടന്ന് മുഷിയുകയും ചെയ്യാറുണ്ട്. ഇത് പിന്നീട് കറയായി മാറുകയും ചെയ്യും.

പ്രതീകാത്മക ചിത്രം | Pinterest

മിക്സി വൃത്തിയാക്കാൻ ഇതാ ചില പൊടിക്കൈകൾ.

പ്രതീകാത്മക ചിത്രം | Pinterest

ലിക്വിഡ് വാഷ്

ലിക്വിഡ് വാഷ് മിക്സിയിലേക്ക് ഇട്ടതിന് ശേഷം കുറച്ച് വെള്ളംകൂടെ ഒഴിച്ചുകൊടുക്കാം. ശേഷം മിക്സി ഒൺ ചെയ്യുക. മിക്സിയുടെ ഉള്ളിൽ പറ്റിപ്പിടിച്ചിരിക്കുന്ന ഏത് കറയും പമ്പകടക്കും.

Liquid wash | Pinterest

ബേക്കിംഗ് സോഡ

മിക്സിയിലേക്ക് ഒരേ അളവിൽ ബേക്കിംഗ് സോഡയും വെള്ളവും ചേർത്തതിന് ശേഷം കുറച്ച് നേരം മിക്സി കുലുക്കി കഴുകണം. എന്നിട്ടും കറകൾ പോയില്ലെങ്കിൽ തുണി ഉപയോഗിച്ചോ ചൂടുവെള്ളം ഉപയോഗിച്ചോ വൃത്തിയാക്കാവുന്നതാണ്.

Backing soda | Pinterest

വിനാഗിരി

രണ്ട് ടേബിൾ സ്പൂൺ വിനാഗിരിയും ഒരു കപ്പ് വെള്ളവും ചേർത്ത് മിക്സിയിലേക്ക് ഇട്ടുകൊടുക്കാം. കുറച്ച് നേരം അങ്ങനെ വെച്ചതിന് ശേഷം കഴുകിയെടുക്കാവുന്നതാണ്.

Vinegar | Pinterest

നാരങ്ങ തോട്

മുറിച്ച നാരങ്ങയുടെ തോട് എടുത്തതിന് ശേഷം അത് ഉപയോഗിച്ച് മിക്സി ഉരച്ച് വൃത്തിയാക്കാവുന്നതാണ്. 20 മിനിറ്റ് അങ്ങനെ തന്നെ വെച്ചതിന് ശേഷം ചൂടുവെള്ളത്തിൽ മിക്സി കഴുകിയെടുക്കാം. ഇത് കറയെ മാത്രമല്ല ദുർഗന്ധത്തേയും വലിച്ചെടുക്കുന്നു.

Lemon | Pexels

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File