സമകാലിക മലയാളം ഡെസ്ക്
ചോക്ലേറ്റ് എന്നത് കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ പ്രിയപ്പെട്ട മധുരവിഭവമാണ്.
എന്നാൽ ലോകത്ത് സ്വർണ്ണത്തേക്കാൾ വിലയുള്ള ആഡംബര ചോക്ലേറ്റുകളും ഉണ്ട്.
ലോകത്തിലെ ഏറ്റവും വിലകൂടിയ ചില ചോക്ലേറ്റുകളും അവയുടെ വിലയ്ക്ക് പിന്നിലെ പ്രധാന കാരണങ്ങളും പരിചയപ്പെടാം.
ഫ്രൊസൺ ഹൗട്ട് ചോക്ലേറ്റ് (Frrrozen Haute Chocolate)
ലോകത്തിലെ ഏറ്റവും വിലകൂടിയ ഡെസേർട്ടുകളിൽ ഒന്നാണിത്. ന്യൂയോർക്കിലെ സെറൻഡിപിറ്റി 3-ൽ ലഭിക്കുന്ന ഇത് അപൂർവ ഇനം കൊക്കോ, പാൽ, ഐസ്ക്രീം എന്നിവ ചേർത്തുണ്ടാക്കുന്ന ഇതിന് മുകളിൽ ഭക്ഷ്യയോഗ്യമായ 24 കാരറ്റ് സ്വർണ്ണം ചേർത്തിട്ടുണ്ട്. വില – $25,000 (ഏകദേശം ₹20 ലക്ഷം)
സ്വർണ്ണവും വജ്രവും പതിപ്പിച്ച ഗ്ലാസിലാണ് ഇത് വിളമ്പുന്നത്. പ്രീമിയം ചേരുവകൾക്കൊപ്പം ഭക്ഷ്യയോഗ്യമായ സ്വർണ്ണം, വജ്രങ്ങൾ, ആഡംബര പാത്രങ്ങൾ എന്നിവ ഉള്ളതു കൊണ്ടാണ് ഇതിന് വിലകൂടിയത്.
ലാ മാഡലിൻ ഔ ട്രഫ്ൾ (La Madeline au Truffe)
അമേരിക്കയിലെ നിപ്‌ഷിൽഡ് ചോക്ലേറ്റിയർ തയാറാക്കുന്ന അപൂർവമായ ഈ ചോക്ലേറ്റ് വാൽറോണ ഡാർക്ക് ചോക്ലേറ്റ്, ക്രീം, പഞ്ചസാര, വാനില, അപൂർവ ഇനം ഫ്രഞ്ച് പെരിഗോർഡ് ട്രഫ്‌ളുകൾ എന്നിവ കൊണ്ടാണ് ഉണ്ടാക്കുന്നത്. കൈകൊണ്ട് നിർമ്മിച്ച് ഒരു ആഡംബര പെട്ടിയിൽ പായ്ക്ക് ചെയ്താണ് ഇത് വരുന്നത്.
പാചക ലോകത്തെ ഏറ്റവും വിലകൂടിയ ചേരുവകളിലൊന്നായ പെരിഗോർഡ് ട്രഫ്‌ളുകൾ ഇതിൽ ഉപയോഗിക്കുന്നത് കൊണ്ടാണ് ഇതിന് വിലകൂടിയത്. വില-ഒരു പീസിന് $250 (ഏകദേശം ₹20,000)
ടുയാക്ക് ചോക്ലേറ്റ് (To’ak Chocolate)
ഇക്വഡോറിലെ അപൂർവ ഇനം നാഷണൽ കൊക്കോ ബീൻസ് ഉപയോഗിച്ചാണ് ഇത് നിർമ്മിക്കുന്നത്. ഇത് ലോകത്തിലെ ഏറ്റവും പഴയതും അപൂർവവുമായ കൊക്കോ ഇനങ്ങളിൽ ഒന്നാണ്. ഓരോ ചോക്ലേറ്റ് ബാറും വൈൻ അല്ലെങ്കിൽ വിസ്കി പോലെ സൂക്ഷിച്ചാണ് നിർമ്മിക്കുന്നത്.
നാഷണൽ കൊക്കോയുടെ അപൂർവതയും മദ്യത്തിന് ഉപയോഗിക്കുന്ന പഴക്കമുള്ള പ്രക്രിയയുമാണ് ഇതിനെ സവിശേഷമാക്കുന്നത്. വളരെ കുറച്ചുമാത്രമേ ഇത് നിർമ്മിക്കാറുള്ളൂ.അതുകൊണ്ടുതന്നെ ഇതിന് വിലയും കൂടും.ഒരു ബാറിന് $300–$400 (ഏകദേശം ₹24,000–₹32,000)
ഡെബോവ് ആൻഡ് ഗാലൈസ് ലേ ലിവ്‌ർ (Debauve & Gallais Le Livre)
ഫ്രാൻസിലെ ഒരു ചരിത്രപ്രധാനമായ ചോക്ലേറ്റ് ബ്രാൻഡാണ് ഇത്. രാജകീയ പാചകക്കുറിപ്പുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഈ ആഡംബര ചോക്ലേറ്റുകൾ തയാറാക്കുന്നത്. "ലേ ലിവ്‌ർ" ശേഖരം ഒരു പുസ്തകം പോലെ പായ്ക്ക് ചെയ്തിരിക്കുന്നു.
പ്രീമിയം ചേരുവകൾ കൊണ്ടാണ് ഇത് നിർമ്മിക്കുന്നത്.പരമ്പരാഗതമായ ബ്രാൻഡിങ്, പ്രീമിയം ചേരുവകൾ, പായ്ക്കിങ് എന്നിവയാണ് ഇതിന് വിലകൂട്ടുന്നത്. യൂറോപ്യൻ രാജകുടുംബവുമായി ഈ ബ്രാൻഡിനുള്ള ബന്ധം ഇതിന്റെ അന്തസ്സ് വർധിപ്പിക്കുന്നു.ഒരു പെട്ടിക്ക് $550–$600 (ഏകദേശം ₹44,000–₹48,000)
സ്വരോവ്സ്‌കി സ്റ്റഡഡ് ചോക്ലേറ്റ് (Swarovski Studded Chocolates)
ലബനീസ് ചോക്ലേറ്റിയറായ പാച്ചിയാണ് ഇത് നിർമ്മിക്കുന്നത്. ഇന്ത്യൻ സിൽക്കിൽ പൊതിഞ്ഞ 49 ചോക്ലേറ്റുകളാണ് ഒരു ബോക്സിലുണ്ടാവുക.ഇത് സ്വരോവ്സ്‌കി ക്രിസ്റ്റലുകൾ, ഗോൾഡ്, സിൽക്ക് റോസ് എന്നിവ കൊണ്ട് അലങ്കരിച്ചിരിക്കുന്നു.
ഇതിന്റെ അലങ്കാര രൂപകൽപ്പനയും ആഡംബര സമ്മാനമെന്ന നിലയിലുള്ള ആകർഷണവുമാണ് ഇതിന് വിലകൂട്ടുന്നത്. ഒരു പെട്ടിക്ക് ഏകദേശം $10,000 (ഏകദേശം ₹8 ലക്ഷം)
ഗോഡിവ "ജി" കളക്ഷൻ (Godiva “G” Collection)
ലോകപ്രശസ്ത ആഡംബര ബ്രാൻഡായ ഗോഡിവയുടെ ഈ ശേഖരത്തിൽ പ്രീമിയം ചോക്ലേറ്റുകൾ ഉൾപ്പെടുന്നു. ഉയർന്ന ഗുണനിലവാരമുള്ള കൊക്കോയും മറ്റ് ചേരുവകളും കൊണ്ടാണ് ഇത് നിർമ്മിക്കുന്നത്.
ബ്രാൻഡിന്റെ പ്രശസ്തി, ഉയർന്ന ഗുണനിലവാരമുള്ള ചേരുവകൾ, മനോഹരമായ പായ്ക്കിങ് എന്നിവയാണ് ഇതിന് വിലകൂട്ടുന്നത്. ഒരു പെട്ടിക്ക് $120–$150 (ഏകദേശം ₹9,600–₹12,000).
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates