‘ഇത് ഭക്ഷണമാണോ സ്വർണമാണോ?’ ലോകത്തിലെ വില കൂടിയ വിഭവങ്ങള്‍

സമകാലിക മലയാളം ഡെസ്ക്

ദൈനംദിന ജീവിതത്തിൽ വ്യത്യസ്തമാർന്ന ഭക്ഷണങ്ങൾ കഴിക്കുവാൻ ആഗ്രഹിക്കുന്നവരാണ് നമ്മളിൽ പലരും.

പ്രതീകാത്മക ചിത്രം | Pinterest

അതുകൊണ്ട് തന്നെ സോഷ്യൽ മീ‌ഡിയയിൽ കാണുന്നതും പലരും നിർദ്ദേശിക്കുന്നതുമായ ഭക്ഷണങ്ങൾ വാങ്ങാനും ഉണ്ടാക്കാനും നമ്മൾ ശ്രമിക്കാറുണ്ട്.

പ്രതീകാത്മക ചിത്രം | Pinterest

എന്നാൽ അത്ര പെട്ടന്ന് നമുക്ക് സ്വന്തമാക്കാൻ സാധിക്കാത്ത വിഭവങ്ങളും ഉണ്ട്.

പ്രതീകാത്മക ചിത്രം | Pinterest

അങ്ങനെയുളള ചില ഭക്ഷണങ്ങളെ പരിചയപ്പെടാം. ലോകത്തിലെ തന്നെ ഏറ്റവും വിലപിടിപ്പുളള ഭക്ഷണങ്ങളാണ് ഇവ.

പ്രതീകാത്മക ചിത്രം | Pexels

അൽമാസ് കാവിയർ

ലോകത്തിലെ ഏറ്റവും വിലപിടിപ്പുളള ഭക്ഷണങ്ങളിൽ ഒന്നാണ് അൽമാസ് കാവിയർ . ഇറാനിലെ തെക്കൻ കാസ്പിയൻ കടലിൽ കാണുന്ന 60–100 വയസുള്ള പെൺ ആൽബിനോ സ്റ്റർജന്റെ മുട്ടകളിൽ നിന്നാണ് ഇത് ലഭിക്കുന്നത്. ഒരു കിലോയുടെ വില ഏകദേശം 25 ലക്ഷത്തിലധികമാണ്.

Almas Caviar | Pexels

കുങ്കുമപ്പൂവ്

കുങ്കുമപ്പൂവ് ലോകത്തിലെ ഏറ്റവും വിലകൂടിയ ഭക്ഷ്യവസ്തുക്കളിലൊന്നാണ്. ക്രോക്കസ് പൂക്കളുടെ സ്റ്റിഗ്മകളില്‍ നിന്നാണ് ഇത് ലഭിക്കുന്നത്. സമ്മര്‍ദ്ദം കുറയ്ക്കല്‍, കോശ സംരക്ഷണം, പ്രതിരോധശേഷി വര്‍ധന എന്നീ പ്രധാന ഗുണങ്ങളാണ് ഇതിന്റെ പ്രത്യേകത.

Saffron | Pinterest

വൈറ്റ് ട്രഫിള്‍

ഇറ്റലിയില്‍ കാണപ്പെടുന്ന അപൂര്‍വ്വയിനം കൂണുകളില്‍ ഒന്നാണ് വൈറ്റ് ട്രഫിള്‍. ഒരു കിലോഗ്രാമിന് 4,000 ഡോളര്‍ (3,54,670 രൂപ)യാണ് ഇതിന്റെ വില. ഇവ കറുത്തതും വെളുത്തതുമായി രണ്ട് തരത്തിലാണ് കാണപ്പെടുന്നത്.

White Truffles | Pinterest

ബ്ലൂഫിന്‍ ട്യൂണ

ലേലത്തില്‍ ദശലക്ഷക്കണക്കിന് ഡോളര്‍ വരെ വില നേടുന്ന വിലയേറിയ മത്സ്യമാണ് ബ്ലൂഫിന്‍ ട്യൂണ. പ്രോട്ടീന്‍, ഒമേഗ-3, വിറ്റാമിന്‍ ബി12, സെലീനിയം, ഇരുമ്പ് തുടങ്ങി നിരവധി പോഷകങ്ങള്‍ അടങ്ങിയ ഇത് ഹൃദയം, തലച്ചോറ്, പ്രതിരോധശേഷി എന്നിവയ്ക്ക് വളരെ ഗുണകരമാണ്.

Bluefin tuna | Pinterest

മാറ്റ്‌സുതേക്ക് മഷ്‌റൂം

ജപ്പാന്‍, കൊറിയ, ഭൂട്ടാന്‍, ചൈന, വടക്കേ അമേരിക്ക എന്നിവിടങ്ങളില്‍ പൈന്‍ മരങ്ങളുടെ ചുവട്ടിലാണ് ഇത് കാണപ്പെടുന്നത്. അപൂര്‍വ്വമായി മാത്രം കാണപ്പെടുന്നവയാണ് മാറ്റ്‌സുതേക്ക് മഷ്‌റൂം. ഒരു കിലോയ്ക്ക് 1.5 ലക്ഷം രൂപയാണ് ഇതിന്റെ വില.

Matsutake Mushrooms | Pexels

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File