സമകാലിക മലയാളം ഡെസ്ക്
ലോകത്തിന് ചിന്തിക്കാൻ പോലും കഴിയാത്ത കാര്യങ്ങള്‍ ചെയ്യുന്നതിൽ മുൻപന്തിയിലുള്ളവരാണ് ജപ്പാൻകാർ.
അതുകൊണ്ട് തന്നെ ജപ്പാനുകാരുടെ ഒരു മീൻ വളരേ ഫേയ്മസ് ആണ്.
ഈ മീൻ രുചിയേക്കാൾ ഏറെ പ്രസിദ്ധമായിരിക്കുന്നത്, ഇത് ഉണ്ടാക്കുന്ന അപകടം കൊണ്ടാണ്.
ശരീരത്തിൽ അടങ്ങിയിരിക്കുന്ന വിഷത്തിന്റെ പേരിൽ കുപ്രസിദ്ധി നേടിയ ഫുഗു എന്ന മത്സ്യമാണിത്.
കാണാൻ ക്യൂട്ട് ആണെങ്കിലും ഒരാളെ കൊല്ലാൻ പാകത്തിന് വിഷമാണ് ഈ മത്സ്യത്തിലുള്ളത്.
പഫർ ഫിഷ് ഇനത്തിൽപ്പെട്ട ഈ മത്സ്യത്തിന്റെ ശരീരത്തിൽ ഉള്ള ടെട്രോഡോടോക്സിൻ അഥവാ ടിടിഎക്സ് എന്നയിനം വിഷമാണ് മരണത്തിന് കാരണമാകുന്നത്.
ടെട്രോഡോടോക്സിൻ എന്ന വിഷം പൊട്ടാസ്യം സയനൈഡിനേക്കാൾ 1000 മടങ്ങ് ശക്തമാണെന്നാണ് പറയപ്പെടുന്നത്.
ഒരു ഫുഗു മീനിൽ 30 ആളുകളെ കൊല്ലാനുള്ള വിഷം അടങ്ങിയിട്ടുണ്ട്.
ഫുഗു ഉപയോഗിച്ച് വിഭവം ഉണ്ടാക്കണമെങ്കിൽ ഷെഫിന് ലൈസൻസ് വേണം എന്നതാണ് പ്രത്യേകത. കുറഞ്ഞത് മൂന്ന് വർഷത്തെ പരിശീലനമെങ്കിലും കഴിഞ്ഞ് ലഭിക്കുന്ന ലൈസൻസ് ലഭിച്ചാൽ മാത്രമേ ഫുഗു മത്സ്യം ഉപയോഗിച്ച് വിഭവങ്ങൾ ഉണ്ടാക്കാൻ സാധിക്കുകയുള്ളു.
യോഗ്യരായ ഫുഗു ഹാൻഡ്‌ലർമാർക്ക് മാത്രമേ ഫുഗു ഭക്ഷണം വിളമ്പാൻ കഴിയൂ എന്ന നിയമപരമായ ബാധ്യതയുണ്ട്. അതിനാൽ ആർക്കും ജപ്പാനിലെ റെസ്റ്റോറൻ്റുകളിൽ ഫുഗു ഉപയോഗിച്ച് ഉണ്ടാകുന്ന വിഭവങ്ങൾ സുരക്ഷിതമായി കഴിക്കാവുന്നതാണ്.
ഫുഗു ഉപയോഗിച്ച് ഉണ്ടാകുന്ന വിഭവങ്ങളുടെ ഒരൊറ്റ പ്ലേറ്റിന് 45,000 രൂപ വരെ വിലയാണ് .
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates