സമകാലിക മലയാളം ഡെസ്ക്
എത്ര സുന്ദരിയായി ഒരുങ്ങിയാലും കണ്ണിന് താഴെയുള്ള കറുപ്പ് മുഖത്തിന് ഒരു വാടിയ ലുക്ക് നൽകും.
ചില ആളുകൾ മേക്കപ്പിലൂടെ ഇത് മറയ്ക്കാൻ ശ്രമിക്കാറുണ്ടെങ്കിലും പലർക്കും ഇത് പാളിപ്പോകാറുണ്ട്.
ഒന്നുകിൽ മേക്കപ്പ് അധികമായി കണ്ണിന് താഴെ ചാരനിറം വരും, അല്ലെങ്കിൽ കുറച്ചു നേരം കഴിയുമ്പോൾ മേക്കപ്പ് പൊളിഞ്ഞു പോകും.
തുടക്കക്കാർക്ക് പോലും പ്രൊഫഷണൽ രീതിയിൽ എങ്ങനെ ഡാർക്ക് സർക്കിൾസ് മറയ്ക്കാം എന്ന് നോക്കാം.
സ്കിൻ പ്രെപ്പറേഷൻ
ആദ്യം ഒരു നല്ല ഹൈഡ്രേറ്റിംഗ് ഐ ക്രീം അല്ലെങ്കിൽ മോയ്സ്ചറൈസർ ഉപയോഗിച്ച് കണ്ണിന് താഴെ മസാജ് ചെയ്യുക. ഇത് കണ്ണിന് താഴെയുള്ള വരകൾ കുറയ്ക്കാനും മേക്കപ്പ് സ്മൂത്ത് ആയി ഇരിക്കാനും സഹായിക്കും.
കളർ കറക്ഷൻ
നിങ്ങളുടെ കറുത്ത പാടുകൾക്ക് നീലയോ കറുപ്പോ കലർന്ന നിറമാണെങ്കിൽ ഒരു ഓറഞ്ച് അല്ലെങ്കിൽ പീച്ച് കളർ കറക്ടർ ഉപയോഗിക്കുക. വളരെ കുറഞ്ഞ അളവിൽ മാത്രം കറക്ടർ എടുത്ത് കറുപ്പുള്ള ഭാഗത്ത് പുരട്ടുക. വിരലുകൾ ഉപയോഗിച്ച് പതുക്കെ ഡാബ് ചെയ്ത് കൊടുക്കാം.
കൺസീലർ
കളർ കറക്ടറിന് മുകളിലായി നിങ്ങളുടെ സ്കിൻ ടോണിന് കൃത്യമായി ചേരുന്ന ഒരു കൺസീലർ ഉപയോഗിക്കുക. ഒരു ബ്യൂട്ടി ബ്ലെൻഡറോ വിരലോ ഉപയോഗിച്ച് പതുക്കെ അമർത്തി കൊടുക്കുക.
സെറ്റിംഗ് പൗഡർ
കൺസീലർ ഇട്ടുകഴിഞ്ഞാൽ അത് അവിടെത്തന്നെ ഉറച്ചിരിക്കാൻ ഒരു ലൂസ് പൗഡറോ ട്രാൻസ്ലൂസെന്റ് പൗഡറോ ഉപയോഗിക്കണം. ഇത് ചെയ്തില്ലെങ്കിൽ കുറച്ചു കഴിയുമ്പോൾ കണ്ണിന് താഴെ ചെറിയ വരകൾ വീഴാൻ സാധ്യതയുണ്ട്.
മിനുക്കുപണികൾ
മേക്കപ്പ് കഴിഞ്ഞാൽ കണ്ണുകൾക്ക് കൂടുതൽ ഭംഗി നൽകാൻ കാജലോ ഐലൈനറോ ഉപയോഗിക്കാം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates