കഴിക്കുന്ന പ്രൊട്ടീന്റെ അളവ് കൃത്യം, എന്നിട്ടും ശരീരഭാരം കുറയുന്നില്ലേ?

സമകാലിക മലയാളം ഡെസ്ക്

ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ പൊതുവേ കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണം നിയന്ത്രിക്കുകയും പ്രൊട്ടീന്‍ കൂട്ടുകയുമാണ് ചെയ്യുകയാണ്.

പ്രതീകാത്മക ചിത്രം | Pinterest

എന്നാൽ പ്രൊട്ടീന്‍ ആവശ്യത്തിന് കഴിക്കുന്നുവെങ്കിലും ശരീരഭാരത്തിന് ഒരു മാറ്റമില്ലെന്ന് പലരും പരാതിപ്പെടാറുണ്ട്.

പ്രതീകാത്മക ചിത്രം | Pinterest

ഇതിന് പലവിധ കാരണങ്ങള്‍ ഉണ്ട്. പ്രൊട്ടീന്‍ കഴിയ്ക്കുന്നതിനൊപ്പം ഈ തെറ്റുകള്‍ നിങ്ങള്‍ വരുത്തുന്നില്ലെന്ന് കൂടി ഉറപ്പുവരുത്തണം.

പ്രതീകാത്മക ചിത്രം | Pinterest

പോഷകസമൃദ്ധമായ ഭക്ഷണം

ഡയറ്റ് ആരോഗ്യദായകമാകാന്‍ പ്രൊട്ടീന്‍ മാത്രം നോക്കിയിട്ട് കാര്യമില്ല. ഡയറ്റില്‍ ഫൈബറില്ലാത്തതും കാര്‍ബ്‌സ് പൂര്‍ണമായി ഒഴിവാക്കുന്നതും മെറ്റബോളിസം സാവധാനമാക്കുകയും ശരീരഭാരം കുറയാതിരിക്കുകയും ചെയ്യുന്നു.

Salad | Pinterest

ഫൈബര്‍

നിങ്ങളുടെ ഭക്ഷണത്തില്‍ ഫൈബര്‍ തീരെക്കുറവാകുകയും പ്രൊട്ടീന്‍ അളവ് വല്ലാതെ കൂടുകയും ചെയ്യുന്നത് വിശപ്പ് വര്‍ധിക്കാന്‍ കാരണമായേക്കാം. ഇങ്ങനെ നിങ്ങള്‍ കൂടുതല്‍ ഭക്ഷണം കഴിക്കുകയും ഭാരം കുറയാതിരിക്കുകയും ചെയ്യുന്നു.

Fiber Foods | Pinterest

സ്‌ട്രെസ്, ഉറക്കം

സ്‌ട്രെസ് കോര്‍ട്ടിസോള്‍ ഹോര്‍മോണ്‍ കൂട്ടുകയും ഇത് തെറ്റായ ഭക്ഷണശീലങ്ങളിലേക്ക് നയിക്കും. ദിവസം അഞ്ച് മണിക്കൂറില്‍ താഴെ മാത്രം ഉറങ്ങുന്നത് വിശപ്പ് നിയന്ത്രിക്കുന്ന ഹോര്‍മോണുകളെ തകരാറിലാക്കുകയും മെറ്റബോളിസത്തെ മോശമായി ബാധിക്കുകയും ചെയ്യുന്നു.

stress | Meta AI Image

വ്യായാമം

പ്രൊട്ടീന്‍ കഴിച്ചതുകൊണ്ട് മാത്രം ഫാറ്റ് കൂടുതല്‍ കുറയില്ല. കൃത്യമായി പ്രൊട്ടീന്‍ കഴിക്കുന്നതിനൊപ്പം നിത്യേനെ വ്യായാമം കൂടി ചെയ്യുമ്പോഴാണ് ശരീരഭാരം കുറഞ്ഞുതുടങ്ങുക.

Workout | Meta AI Image

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File